ഈഫൽ ടവർ സാക്ഷി, ഹൻസികയ്ക്കു മുന്നിൽ മുട്ടുകുത്തി സുഹൈൽ, സമ്മതംമൂളി താരം; ചിത്രങ്ങൾ

മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ

ചിത്രം: ഇൻസ്റ്റ​ഗ്രാം
Edited by :migrator
Last Updated :20 ജനുവരി 2024, 9:08 am IST

തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്വാനിയുടെ വിവാഹ ഒരുക്കത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ വിവാഹിതയാവാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ കതൂരിയയാണ് വരൻ. ഈഫൽ ഗോപുരത്തിനു മുൻപിൽ വച്ച് സുഹൈൽ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ പങ്കുവച്ചാണ് താരം സന്തോഷം അറിയിച്ചത്. 

Story image

സ്വപ്നതുല്യമായാണ് സുഹൈൽ താരസുന്ദരിയെ പ്രപ്പോസ് ചെയ്തത്. മെഴുകുതിരിയും പൂക്കളും കൊണ്ട് അലങ്കരിച്ച ഹൃദയത്തിനുള്ളിൽ മുട്ടുകുത്തി നിന്നായിരുന്നു സുഹൈലിന്റെ വിവാഹഭ്യർത്ഥന. ഇന്നും എപ്പോഴും എന്ന അടിക്കുറിപ്പിലാണ് ഹൻസിക ചിത്രങ്ങൾ പങ്കുവച്ചത്. ഐ ലവ് യു മൈ ലൈഫ് എന്ന് സുഹൈൽ പോസ്റ്റിനു താഴെ കമന്റും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. 

Story image

രണ്ടു വർഷമായി ഹൻസികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തില്‍ ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. ഡിസംബർ രണ്ടിന് സൂഫി പരിപാടിയോട് കൂടിയാണ് വിവാഹച്ചടങ്ങുകൾക്ക് തുടക്കമാകും. വിവാഹത്തെക്കുറിട്ട് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഹൃത്വിത് റോഷന്റെ കോയി മിൽ​ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ ഹൻസിക തമിഴ്, തെലുങ്ക് സിനിമകളിലെ സൂപ്പർനായികയായി ഉയരുകയായിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now