'അതിനായി കുറേ പണിയെടുത്തിട്ടുണ്ട്, കഠിനാധ്വാനത്തിന്റെ ഫലം ആ സിനിമയ്ക്ക് കിട്ടി'; മകന്റെ ചിത്രത്തെക്കുറിച്ച് ഹരിശ്രീ അശോകൻ
ആ ഹാർഡ് വർക്കിന്റെ റിസൽറ്റ് ആ സിനിമയ്ക്ക് കിട്ടി.
മകൻ അർജുൻ അശോകൻ അഭിനയിച്ച ചത്താ പച്ച എന്ന സിനിമ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് നടൻ ഹരിശ്രീ അശോകൻ. തന്റെ പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ. "ചത്താ പച്ച എനിക്ക് വളരെയധികം ഇഷ്ടമായി. കാരണം ആ സിനിമയ്ക്കായി എല്ലാ അഭിനേതാക്കളും വല്ലാതെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.
ആ ഹാർഡ് വർക്കിന്റെ റിസൽറ്റ് ആ സിനിമയ്ക്ക് കിട്ടി. ആർട്ടിസ്റ്റുകൾ മാത്രമല്ല, ഒരുപോലെ എല്ലാവരും ആ ചിത്രത്തിനായി വർക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സിനിമകളും ഇടയ്ക്ക് ചെയ്യണം. ഒരു വിദ്യാർഥിയായിട്ടും കാമുകനായിട്ടുമൊക്കെ എല്ലാവർക്കും അഭിനയിക്കാൻ പറ്റും.
ചത്താ പച്ച കുറച്ചു കൂടി എഫേർട്ട് എടുത്ത് കിട്ടിയ റിസൽറ്റാണ്. അതിനായി പണിയെടുത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് തലവര എന്ന സിനിമയിലും അവൻ അഭിനയിച്ചത്. തലവര തിയറ്ററിൽ കണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു. തലവര കണ്ട് വന്നയുടനെ അർജുനെ ഞാൻ കെട്ടിപിടിച്ചു.
അത് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമാണെന്നും" ഹരിശ്രീകൻ പറഞ്ഞു. മകൻ എന്ന നിലയിൽ മാത്രമല്ല, ആരാണെങ്കിലും താൻ അവരെ അഭിനന്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രമാണ് ചത്താ പച്ച.
ഈ വർഷത്തെ മോളിവുഡിലെ ആദ്യത്തെ ഹിറ്റ് കൂടിയായിരുന്നു ചത്താ പച്ച. അർജുൻ അശോകനെ കൂടാതെ റോഷൻ മാത്യു, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സാവിയോ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അർജുൻ അശോകൻ എത്തിയത്.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Cinema News: Harisree Ashokan talks about Arjun Ashokan Chatha Pacha movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'സംഭവം ഇറുക്ക്!' മോഹൻലാലിനൊപ്പം അഭിനയിച്ചതിന്റെ സന്തോഷം പങ്കുവച്ച് അർജുൻ രാംപാൽ

"അഞ്ചാം പാതിര'യ്ക്ക് ശേഷം വന്നതെല്ലാം പൊലീസ് വേഷങ്ങൾ; കുറേ സിനിമകൾ വേണ്ടെന്ന് വച്ചു, തിരിച്ചെത്തിയതിന് കാരണം'

