
'20 ദിവസത്തെ ഷൂട്ട്, സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, കടുത്ത നിരാശ തോന്നി'; പുഷ്പ 2 വിനെക്കുറിച്ച് നടി ദിവി
എനിക്ക് സങ്കടം തോന്നി. പക്ഷെ എന്റെ വേദന ആര് കാര്യമാക്കാനാണ്?

അല്ലു അര്ജുന് ചിത്രം പുഷ്പ 2 ദ റൂളിനെതിരെ നടി ദിവി വാഥ്യ. ചിത്രത്തിന്റെ തന്റെ വേഷത്തില്‍ താന്‍ ഒട്ടും തൃപ്തയല്ലെന്നാണ് ദിവി പറയുന്നത്. കഥ പറഞ്ഞപ്പോള്‍ തന്റെ കഥാപാത്രം വലുതും പ്രാധാന്യമുള്ളതുമായിരുന്നു. എന്നാല്‍ ചിത്രം സ്ക്രീനില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയെന്നാണ് ദിവി പറയുന്നത്. തന്റെ പ്രതീക്ഷകളെല്ലാം തകര്‍ന്നുവെന്നാണ് താരം സങ്കടപ്പെടുന്നത്.
''എന്നോട് കഥ പറഞ്ഞപ്പോള്‍ വലിയ വേഷമാണെന്നാണ് പറഞ്ഞത്.'' താരം പറയുന്നു. വേര് ഈസ് പുഷ്പ എന്ന ടീസര്‍ വന്നപ്പോള്‍ തനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ പ്രതീക്ഷകള്‍ തകര്‍ന്നതായി തിരിച്ചറിഞ്ഞു. അത് തന്നെ ഏറെ വേദനിപ്പിച്ചെന്നും താരം പറയുന്നു.
''അതെ, എനിക്ക് സങ്കടം തോന്നി. പക്ഷെ എന്റെ വേദന ആര് കാര്യമാക്കാനാണ്? തോളില്‍ തട്ടി മുന്നോട്ട് പോവുക മാത്രമേ ചെയ്യാനുള്ളൂ'' താരം പറയുന്നു. ഏറെ പ്രതീക്ഷയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സിനിമ കാണാന്‍ പോയതെന്നും താരം പറയുന്നു. ''പത്ത് ദിവസമാണ് സിനിമയ്ക്കായി ഡബ്ബ് ചെയ്തത്. 20 ദിവസം അഭിനയിക്കുകയും ചെയ്തു. ഞാന്‍ നന്നായി അഭിനയിച്ചെന്നും അറിയാം. പക്ഷെ സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി' ദിവി പറയുന്നു.
അല്ലു അര്ജുന് അവതരിപ്പിച്ച പുഷ്പയെ പിന്തുടരുന്ന മിന്നു ഉമ ദേവി എന്ന റിപ്പോര്‍ട്ടറുടെ വേഷമായിരുന്നു ചിത്രത്തില്‍ ദിവിയുടേത്. ബിഗ് ബോസ് തെലുങ്ക് 4 ലൂടെയാണ് ദിവി താരമാകുന്നത്. പിന്നീട് ഗോഡ്ഫാദര്, നാ നീല്ലാ ടാങ്ക് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

Summary
Divi Vadthya says she was disappointed watching Pushpa 2 The Rule.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

ബോളിവുഡിന്റെ കോര്‍പ്പറേറ്റ് രീതികളെ പരസ്യമായി വിമര്‍ശിച്ച് പൃഥ്വിരാജ്; അപാര ധൈര്യമെന്ന് ആരാധകര്‍

'നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ പറ്റില്ലെന്ന് അമ്മ പറഞ്ഞു'; വെളിപ്പെടുത്തി നടി അകാന്‍ക്ഷ ചമോല

