
'നിരന്ന് പടങ്ങൾ അല്ലേ, താടി വടിക്കാൻ പോലും നേരം ഇല്ല; ഇപ്പോൾ സിനിമ കമ്മിറ്റ് ചെയ്യുന്ന രീതി അങ്ങനെയാണ്'
പടം നന്നായത് കൊണ്ട് അന്ന് അതൊന്നും ആളുകൾ ശ്രദ്ധിച്ചില്ല.

പണ്ട് കാലത്ത് താൻ താടി വടിക്കാത്തതിന്റെ കാരണം പറഞ്ഞ് നടൻ ഹരിശ്രീ അശോകൻ. അന്ന് താടി വടിക്കാൻ പോലും തനിക്ക് സമയമുണ്ടായിരുന്നില്ലെന്നും ഒന്നിലധികം വേഷങ്ങൾ ചെയ്യുന്നതിനാൽ തുടർച്ചയുടെ പ്രശ്നമുണ്ടാകാതിരിക്കാനുമാണ് താടി വടിക്കാതിരുന്നതെന്നും പറയുകയാണ് ഹരിശ്രീ അശോകൻ. മൂവി വേൾഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"താടി വടിക്കാതെ സിനിമകളിൽ അഭിനയിക്കുന്നതിന് കാരണം ഉണ്ട്. ഓരോ പടം കഴിഞ്ഞ് അടുത്തത് ഉണ്ടായിരുന്നു അന്ന്. അപ്പോൾ കണ്ടിന്യൂറ്റി പ്രശ്നം വരാതിരിക്കാൻ ആണ്. നിരന്ന് പടങ്ങൾ അല്ലേ, അപ്പോൾ വടിക്കാൻ നേരം ഇല്ല. അതുമാത്രമല്ല ഓരോ കാരണങ്ങൾ ഉണ്ട്, ശബരിമല നോമ്പ്, അല്ലെങ്കിൽ അലർജി എന്നൊക്കെ പറഞ്ഞിട്ടാണ് അഭിനയിക്കുന്നത്.
പടം നന്നായത് കൊണ്ട് അന്ന് അതൊന്നും ആളുകൾ ശ്രദ്ധിച്ചില്ല. ഇപ്പോൾ വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള സമയം ഉണ്ട്. അങ്ങനെ ചെയ്‌താൽ മതിയെന്ന തോന്നലും ഉണ്ട്. മുന്നോട്ട് ഇങ്ങനെ പോയാൽ മതി. അതിന് മാത്രമുള്ള സിനിമകളെ ഇപ്പോൾ കമ്മിറ്റ് ചെയ്യുന്നുള്ളൂ.
സെലക്ടീവ് എന്നല്ല, എന്നോട് സിനിമയിലുള്ള ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ വരണം എന്ന് പറഞ്ഞാൽ, ഞാൻ വേറെ ഒരു ഗെറ്റപ്പിൽ ആയിരിക്കും. പടത്തിന്റെ പേര് പറയുന്നില്ല, കുറെ നാളായി അഭിനയിച്ചിട്ട്. ഈ അടുത്താണ് കഴിഞ്ഞത്. ആ സമയത്ത് താടി വെച്ച് കൊണ്ട് തന്നെ പല സിനിമകൾക്കും വേണ്ടി അഡ്ജസ്റ്റ് ചെയ്തു.
കുറെ നാൾ അത് കൊണ്ട് നടന്നു, വടിക്കാൻ പറ്റിയില്ല എനിക്ക്. ആ സിനിമയിൽ അഭിനയിച്ചത് താടി വെച്ചിട്ടാണ്, അതിന് ശേഷം വന്ന സിനിമകളിൽ താടി കുറച്ച് ഉള്ളിലേക്ക് വെച്ചും ചെറുതായി ട്രിം ചെയ്തുമൊക്കെ അഭിനയിക്കേണ്ടി വന്നു.
താടി ഉള്ള പടം തീരുന്നില്ല. പെട്ടു പോയി എന്ന് പറയാൻ കഴിയില്ല, കാരണം നമ്മുടെ ജീവിതമാണ്. ഇനിയിപ്പോൾ അങ്ങനെ ഇല്ല. ഒരെണ്ണം കഴിഞ്ഞിട്ട് മറ്റൊന്ന് എന്ന രീതിയിലാണ്". - ഹരിശ്രീ അശോകൻ പറഞ്ഞു.
News Now
മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ
'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ 'അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം

Summary
Cinema News: Harisree Asokan talks about his cinema selection.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഇവിടെ നിന്നിരുന്നെങ്കിൽ എന്റെ കരിയർ ഗാനമേളയും അമ്പലപ്പറമ്പും മാത്രമായി ഒതുങ്ങുമായിരുന്നു; അതായിരുന്നില്ല ലക്ഷ്യം'

'ആരാണ് ഇവിടെ ക്ലീൻ ആയിട്ടുള്ളത് ? വേടന് ഒരു കൾട്ട് ഫോളോവേഴ്സുണ്ട്; അവാർഡ് കൊടുത്തതിന് ഒരുപാട് ചീത്തവിളി കേട്ടു'


