മറക്കില്ല നിന്റെ അണ്ണാ എന്ന വിളി, അതാകും അവസാന കൂടിക്കാഴ്ചയെന്ന് അറിഞ്ഞില്ല...; നെഞ്ച് നീറി ശശാങ്കന്‍ മയ്യനാട്

നിനക്ക് വേണ്ടി എന്താ ചെയ്യാന്‍ കഴിയുക മോനെ.

Sarath  Unnithan, Sasanakan Mayyanad
Sarath Unnithan, Sasanakan Mayyanad
Last Updated :4 April 2026, 11:35 am IST

സോഷ്യല്‍ മീഡിയയിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഗുണ്ട ബിനു ഇനി ഓര്‍മ. ഗുണ്ട ബിനു എന്ന കഥാപാത്രമായി എത്തി താരമായി മാറിയ മിമിക്ര ആര്‍ട്ടിസ്റ്റ് ശരത് ഉണ്ണിത്താന്റെ വിയോഗ വാര്‍ത്തയിലേക്കാണ് ഇന്ന് മലയാളി കണ്ണ് തുറന്നത്. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. കുഴഞ്ഞ് വീഴുകയായിരുന്നു.

ശരത്തിന്റെ വിയോഗത്തില്‍ വിങ്ങുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടനും മിമിക്രി താരവുമായ ശശാങ്കന്‍ മയ്യനാട്. അണ്ണാ എന്നുള്ള നിന്റെ വിളി മറക്കില്ലെന്നാണ് സുഹൃത്തിനെക്കുറിച്ച് ശശാങ്കന്‍ പറയുന്നത്. മിമിക്രിയുടെ തുടക്കകാലത്ത് ശരത് തന്റെ കൂടെയായിരുന്നുവെന്നും ശശാങ്കന്‍ പറയുന്നു. ആ വാക്കുകളിലേക്ക്:

ദൈവമേ രാവിലെ കേട്ടത് ഒരു ദുഖവാര്‍ത്ത.പ്രിയപ്പെട്ട കലാകാരനും സഹോദര തുല്യനായ ശരത്ത് കായംകുളം ഹൃദയാഘാതം മൂലം മരണപ്പെട്ടു. വളരെ അടുപ്പം ഉണ്ടായിരുന്നു അവനും അവന്റെ വീടും തമ്മില്‍ എനിക്ക് ??മിമിക്രിയുടെ തുടക്കകാലങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരുന്നു അതിനാല്‍ അവന്റെ അണ്ണാ എന്നുള്ള വിളി എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു അതിന് ശേഷം അവന്‍ usa യില്‍ പോയി ഏകദേശം 10വര്‍ഷത്തോളം യുഎസ്എയില്‍. അവിടെ വെച്ച് ആണ് അവന്റെ ഗുണ്ട ബിനു എന്ന റീല്‍സ് കഥാപാത്രം വൈറല്‍ ആകുന്നത്.

2024ഇല്‍ ഞാന്‍ യുഎസ്എയില്‍ പോയപ്പോള്‍ എന്നെ കാണാന്‍ വന്നതും രണ്ട് ദിവസം ഒരുമിച്ചു ഉണ്ടായിരുന്നു. അപ്പോള്‍ പാടിയും പറഞ്ഞും ഒരുപാട് ഓര്‍മ്മകള്‍ പങ്ക് വെച്ചിരുന്നു. അതായിരുന്നു ലാസ്റ്റ് കൂടിക്കാഴ്ച എന്ന് അറിഞ്ഞിരുന്നില്ല കൂട്ടുകാരാ. എന്തായാലും നിന്റെ വിയോഗം നികത്താന്‍ ആകാത്ത വേദനയായി ഞാന്‍ കാണുന്നു. മറക്കില്ല ഞാനും എന്റെ ഭാര്യയും നിന്റെ വീട്ടില്‍ ചിലവഴിച്ച നാളുകളും നിന്റെ കൂടെ ഉള്ള ഓര്‍മകളും നിന്റെ അണ്ണാ എന്നുള്ള വിളിയും. അല്ലാതെ നിനക്ക് വേണ്ടി എന്താ ചെയ്യാന്‍ കഴിയുക മോനെ.

News Now

Summary

Sasankan Mayyand remembers his longtime friend Sarath Unnithan. The mimicry artist famous as Gund Binu passed away in the USA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates