'സിനിമ ഉപേക്ഷിക്കാന്‍ അയാള്‍ എന്നെ നിര്‍ബന്ധിച്ചു, മറ്റ് വഴിയുണ്ടായിരുന്നില്ല': നയന്‍താര പറയുന്നത് ആരെക്കുറിച്ച്?
ഒരാളുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയാണ് താന്‍ സിനിമ ഉപേക്ഷിച്ചത് എന്നാണ് നയന്‍താര പറയുന്നത്

വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി. സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമെല്ലാം താരം തുറന്നു പറയുന്നുണ്ട്. ജീവിതത്തിലുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് സിനിമയില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഒരാളുടെ നിര്‍ബന്ധത്തില്‍ വഴങ്ങിയാണ് താന്‍ സിനിമ ഉപേക്ഷിച്ചത് എന്നാണ് നയന്‍താര പറയുന്നത്.
സിനിമ ഉപേക്ഷിക്കാന്‍ എന്നെ അയാള്‍ നിര്‍ബന്ധിച്ചു. എനിക്ക് മറ്റ് വഴിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഞാന്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത് എന്നാണ് താരം പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
ആരെക്കുറിച്ചാണ് താരം പറയുന്നത് എന്ന് വ്യക്തമല്ല. പേരോ മറ്റ് സൂചനകളോ ഒന്നും താരം നല്‍കുന്നില്ല. എന്നാല്‍ താന്‍ ആരുടേയോ നിയന്ത്രണത്തിലായിരുന്നു എന്ന നടിയുടെ തുറന്നു പറച്ചില് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ആ സമയത്ത് നയന്‍താരയുടെ ജീവിതം നിയന്ത്രിച്ചിരുന്നത് മറ്റാരോ ആണ് എന്ന് നടിയുടെ അമ്മയും പറയുന്നുണ്ട്. തന്റെ മകളെ തിരിച്ചുകിട്ടാനായി താന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട് എന്നാണ് അമ്മയുടെ വാക്കുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Related News
എന്നെ കളഞ്ഞിട്ട് പോകരുതെന്ന് അയാളുടെ കാല് പിടിച്ച് കരഞ്ഞ് പറഞ്ഞു; വഞ്ചിക്കുകയാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു: ആര്യ

'ഭരതം' ഞങ്ങളുടെ കുടുംബകഥയല്ല, ചേട്ടനും ശ്രീക്കുട്ടനും വലിയ സ്നേഹത്തിലായിരുന്നു; തുറന്നു പറഞ്ഞ് കെ ഓമനക്കുട്ടി
