
News Now
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്ആര്ഒക്കെതിരെ ഇമ്രാന് ഖാന് ഹൈക്കോടതിയില്

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

ഹേമ കമ്മിറ്റി റിപ്പോര്ട്ടും തുടര്ന്നുള്ള വിവാദങ്ങളും സിനിമാ മേഖലയെ ആകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇതിനിടയില് 32 വര്ഷങ്ങള്ക്ക് മുമ്പ് നടി ഉഷ ഹസീന നല്കിയ അഭിമുഖത്തിന്റെ ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലാവുകയാണ്. മലയാള സിനിമ എന്നാല് മാഫിയ സംഘമാണെന്നും സിനിമയിലുള്ള ആളുകളെ വിശ്വസിക്കാന് കൊള്ളില്ലെന്നുമായിരുന്നു ഉഷയുടെ അന്നത്തെ പ്രസ്താവന. സിനിമയില് നിന്നും ദുരനുഭവങ്ങള് ഉണ്ടായിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തിയിരുന്നു.
WHAT TO READ NEXT

'അമ്മ' സ്ത്രീകളെ കാണുന്നത് വെറും ശരീരമായി: ഗായത്രി വര്ഷ
'സിനിമയില് നിന്ന് നല്ല അനുഭവല്ല എനിക്കുണ്ടായത്. സിനിമയിലുള്ള ആളുകളെ വിശ്വസിക്കാന് കൊള്ളില്ല. ഇനി വരാന്പോകുന്ന കുട്ടികളോടും ഇപ്പോള് അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്, ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നാണ്. സിനിമ എന്നുപറയുന്നത് മാഫിയ സംഘമാണ്. ബെര്മുഡ ട്രയാങ്കിളില് പെട്ടുപോകാന് സാധ്യതയുണ്ട്. ഞാന് പെട്ടുപോയി. എന്റെ അനുഭവം വച്ചാണ് പറയുന്നത്. എനിക്ക് അപകടം പറ്റി. അതിന്റെ അനുഭവത്തില് പറയുകയാണ്. കുട്ടികള് വളരെ ശ്രദ്ധിച്ച് നില്ക്കണം'.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തു വന്നപ്പോഴും ഉഷ മാധ്യമങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. മൊഴി നല്കിയ പെണ്കുട്ടികള് പരാതി നല്കാന് തയ്യാറാവണമെന്നും പ്രതികരിച്ചതിന്റെ പേരില് തനിക്കും ഒരുപാട് അവസരങ്ങള് നഷ്ടമായിട്ടുണ്ടെന്നും ഉഷ പറഞ്ഞു. ശത്രുക്കളും അപ്രഖ്യാപിത വിലക്കുകളും ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു. ഉഷയുടെ വാക്കുകള് ഇപ്പോള് വ്യാപകമായി പ്രചരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




