
ഹിന്ദിയില്‍ മുനവര്‍ ഫറൂഖി, കന്നഡയില്‍ കാര്‍ത്തിക് മഹേഷ്: ബിഗ് ബോസ് വിജയികളെ പ്രഖ്യാപിച്ചു, 50 ലക്ഷം സമ്മാനം
അഭിഷേക് കുമാറിനെയാണ് മുനവര്‍ ഫറൂഖി പരാജയപ്പെടുത്തിയത്

ഹിന്ദി ബിഗ് ബോസ് സീസണ്‍ 17ന്റേയും ബിഗ് ബോസ് കന്നഡ സീസണ്‍ 10ന്റേയും വിജയികളെ പ്രഖ്യാപിച്ചു. സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫറൂഖിയാണ് ഹിന്ദിയില്‍ ടൈറ്റില്‍ വിന്നറായത്. കന്നഡയില്‍ ഒന്നാം സ്ഥാനം കാര്‍ത്തിക് മഹേഷിനാണ്. 50 ലക്ഷം രൂപയും കാറുമാണ് സമ്മാനം.
അഭിഷേക് കുമാറിനെയാണ് മുനവര്‍ ഫറൂഖി പരാജയപ്പെടുത്തിയത്. ദ്രോണ പ്രദാപായിരുന്നു കാര്‍ത്തിക് മഹേഷിന്റെ എതിരാളി. രണ്ടാം സ്ഥാനത്തെത്തിയ ഇവര്‍ക്ക് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.
WHAT TO READ NEXT

റൊമാന്റിക്കായി സ്വാസികയും പ്രേമും; വിവാഹഗാനം വൈറല്‍, വീഡിയോ
മുനവറിനേയും അഭിഷേക് കുമാറിനേയും കൂടാതെ മന്നാര ചോപ്ര, അങ്കിത ലോകന്‍ഡെ, അരുണ്‍ മാഷെട്ടി എന്നിവരാണ് ഹിന്ദി ബിഗ് ബോസിന്റെ ഫൈനലില്‍ എത്തിയത്. നടി അങ്കിത ലോകന്‍ഡെ നാലാം സ്ഥാനത്തും മന്നാര ചോപ്ര മൂന്നാം സ്ഥാനവും നേടി.
2.98 കോടി വോട്ടുകള്‍ നേടിയാണ് കാര്‍ത്തിക് മഹേഷിന്റെ വിജയം. സംഗീത ശ്രിങ്കരിയാണ് മൂന്നാം സ്ഥാനത്ത്. ഷോ തുടങ്ങിയതു മുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന മത്സരാര്‍ത്ഥിയാണ് കാര്‍ത്തിക് മഹേഷ്. കാര്‍ത്തിക്കിന്റേയും സംഗീതയുടേയും ബന്ധം വലിയ വാര്‍ത്തകള്‍ക്ക് വഴിവച്ചിരുന്നു. ഹിന്ദി ബിഗ് ബോസില്‍ സല്‍മാന്‍ ഖാനും കന്നഡയില്‍ കിച്ച സുദീപുമാണ് അവതാരകരായി എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Related News


ബിഗ് ബോസ് ഷോയ്ക്കിടെ സല്‍മാന്‍ ഖാന് 'നെഞ്ചുവേദന', വേദിയില്‍ കുഴഞ്ഞു വീണു; പിന്നാലെ മാപ്പ് പറഞ്ഞ് താരം

ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 'സമ്മാനപ്പെരുമഴ'; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്
