
News Now
ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ചെന്നൈ: വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി. വിജയ് സേതുപതിയെ ഒരു തവണ ചവിട്ടിയാൽ 1001 രൂപ നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്താണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദു മക്കൾ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രഖ്യാപനം.
തേവർ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് തങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചതെന്ന് അർജുൻ സമ്പത്ത് പറഞ്ഞു.
Arjun Sampath announces cash award, for kicking actor Vijay Sethupathi for insulting Thevar Ayya.
â Indu Makkal Katchi (Offl) (@Indumakalktchi) November 7, 2021
1 kick = Rs.1001/- for any one who kicks him, until he apologises. pic.twitter.com/Fogf7D9V7S
കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേൽക്കുന്ന സാഹചര്യവുമുണ്ടായി. എന്നാൽ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.
ബംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുൻപ് വിമാനത്തിൽ വെച്ച് വിജയ് സേതുപതി തേവർ സമുദായത്തെയും തേവർ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അർജുൻ സമ്പത്ത് പറയുന്നത്. ഇതാണ് വിമാനത്താവളത്തിൽ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാൾ അവകാശപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



