ദാവണിയിൽ അതിസുന്ദരിയായി നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്

Last Updated :20 January 2024, 8:33 am IST

News Now

ആരാധകർ ഏറെയുള്ള താരമാണ് ഹണി റോസ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. ദാവണിയിൽ അതിസുന്ദരിയായി നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മഞ്ഞ പട്ടുപാവാടയ്ക്കും പച്ച ബ്ലൈസിനുമൊപ്പം മെറൂൺ ദാവണിയാണ് താരം ധരിച്ചിരിക്കുന്നത്. കയ്യിൽ കുപ്പിവളയും സ്വർണാഭാരണങ്ങളും അണിഞ്ഞ് പരമ്പരാ​ഗത ലുക്കിലാണ് താരം. പാരീസ് ഡി ബോട്ടീക്കിൽ നിന്നാണ് വസ്ത്രങ്ങൾ. മനു മുളന്തുരുത്തിയാണ് ചിത്രങ്ങൾ പകർത്തിയത്. ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദാവണിയിൽ ഹണി അതീവ സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലാണ് ഹണി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. അടുത്തിടെ താരം സ്വന്തമായി ഒരു ബിസിനസിനും തുടക്കമിട്ടിരുന്നു. രാമച്ചം കൊണ്ടു നിർമിക്കുന്ന ആയുർവേദിക് സ്ക്രബറിനാണ് താരവും കുടുംബവും തുടക്കമിട്ടത്. ഹണിറോസ് എന്നാണ് ബ്രാ ൻഡിന്റെ പേര്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates