
'എന്തോ കാരണങ്ങള്‍ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. പക്ഷെ എപ്പോഴും സഹൃത്തുക്കളായിരിക്കും'

News Now
ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അപര്‍ണ തോമസും ജീവയും. 11 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഈയ്യടുത്താണ് ഇരുവരും പിരിഞ്ഞത്. വിവാഹ മോചനത്തിന് ശേഷവും തങ്ങള്‍ക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ജീവ. വ്യവസായി ഫൈസല്‍ മലബാറുമായുള്ള സംസാരത്തിനിടെയാണ് ജീവ മനസ് തുറന്നത്.
ഫൈസല്‍ മലബാര്‍ പങ്കുവച്ച വിഡിയോയിലാണ് ജീവയുടെ പ്രതികരണം. ''നിങ്ങള്‍ പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ, പെട്ടെന്ന് പിരിയുമ്പോള്‍ പ്രയാസമുണ്ടാകില്ലേ?'' എന്നായിരുന്നു ഫൈസലിന്റെ ചോദ്യം. ''ഉണ്ടാകും. നമ്മള് ഇപ്പോളും നല്ല സുഹൃത്തുക്കളാണ്. അത് ഇത്രയും വര്‍ഷം ഒരുമിച്ചു ജീവിച്ചതുകൊണ്ടല്ല, ഞങ്ങള്‍ അങ്ങനെ ആയിരുന്നല്ലോ'' എന്നായിരുന്നു ജീവയുടെ മറുപടി.
ഞാന്‍ നിങ്ങളുടെ വിഡിയോകള്‍ കാണുമ്പോള്‍ നിങ്ങള്‍ നല്ല സുഹൃത്തക്കളാണെന്നാണ് തോന്നിയതെന്ന് ഫൈസലും പറയുന്നുണ്ട്. ബോളിവുഡില്‍ വിവാഹ ശേഷവും സൗഹൃദം നിലനിര്‍ത്തുന്നവരെ കണ്ടിട്ടുണ്ടെന്ന് ഫൈസല്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തങ്ങളും അങ്ങനെ തന്നെയാണെന്നാണ് ജീവ പറയുന്നത്.
''ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചിട്ടുള്ള കാര്യമാണ്. 10 വര്‍ഷം ഒരുമിച്ച് ജീവിച്ചു. അടിച്ചുപൊളിച്ച് ജീവിച്ചു. അതുകഴിഞ്ഞ് എന്തോ കാരണങ്ങള്‍ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. പക്ഷെ എപ്പോഴും സഹൃത്തുക്കളായിരിക്കും'' എന്നും ജീവ പറയുന്നുണ്ട്. ജീവയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Summary
Jeeva about keeping friendship with Aparna Thomas after their seperation.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





