
എനിക്കും ദീപികയ്ക്കും മാനസികാരോഗ്യ പ്രശ്നമായിരുന്നു, ഡോക്ടറെ നിർദേശിച്ചതും ദീപിക: ഹണി സിങ്
അവരും സമാനമായ മാനസികാവസ്ഥ നേരിട്ടിട്ടുണ്ട്. താൻ അതിലും മോശ അവസ്ഥയിലൂടെയായിരുന്നു കടന്ന് പോയിരുന്നതെന്നും ഹണി സിങ് പറഞ്ഞു.

'അഞ്ച് വർഷം ഫോൺ ഉപയോഗിച്ചിട്ടില്ല, മൂന്ന് വർഷം ടിവി കണ്ടിട്ടില്ല'. നേരിടേണ്ടി വന്ന കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് റാപ്പർ യോ യോ ഹണി സിങ്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടപ്പോൾ നടി ദീപിക പദുക്കോൺ ആണ് തനിക്ക് ഡോക്ടറിനെ നിർദേശിച്ചത്. അവരും സമാനമായ മാനസികാവസ്ഥ നേരിട്ടിട്ടുണ്ട്. താൻ അതിലും മോശ അവസ്ഥയിലൂടെയായിരുന്നു കടന്ന് പോയിരുന്നതെന്നും ഹണി സിങ് പറഞ്ഞു.
പുതിയ ആൽബമായ 3.0 യുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹണി സിങ് ഇക്കാര്യം പറഞ്ഞത്. 'എല്ലാവരും എന്നെ പിന്തുണച്ചു. എന്റെ അവസ്ഥ മോശമായപ്പോൾ എനിക്ക് ഏത് ഡോക്ടറിനെ കാണണമെന്ന് അറിയില്ലായിരുന്നു. അന്ന് ദീപികയാണ് എന്റെ കുടുംബത്തോട് ഏത് ഡോക്ടറെ കാണണമെന്ന് നിർദേശിച്ചത്. അക്ഷയ് കുമാറും ഷാറുഖ് ഖാനും തന്നെ വിളിച്ച് വിവരങ്ങൾ തിരക്കുമായിരുന്നു. അന്ന് ഫോണിൽ സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്നും ഹണി സിങ് പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



