
'ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടി'; നേരിനെ പ്രശംസിച്ച പോസ്റ്റിന് താഴെ കമന്റ്, മറുപടിയുമായി മാല പാർവതി
‘ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടി?’ എന്നായിരുന്നു ഒരാളുടെ കമന്റ്
മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച നേര് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചത്. നടി മാലാ പാർവതിയും ചിത്രത്തെ പ്രശംസിച്ചിരുന്നു. എന്നാൽ പോസ്റ്റിനു താഴെ അധിക്ഷേപ കമന്റിട്ട ആൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി.
നേര് കണ്ടെന്നും ചിത്രം ഗംഭീരമാണ് എന്നുമായിരുന്നു മാല പാർവതിയുടെ കുറിപ്പിൽ പറയുന്നത്. എന്നാൽ ‘ഇങ്ങനെയൊക്കെ പറയാൻ എത്ര രൂപ കിട്ടി?’ എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ഈ കമന്റിന് രൂക്ഷ മറുപടിയുമായി താരം എത്തി. ‘സ്വിസ്സ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ടു എത്രയാണ് വന്നതെന്ന് ഓർമയില്ല.’ എന്നാണ് മാല പാർവതി കുറിച്ചത്.
മാല പാർവതിയുടെ കുറിപ്പ്
ജീത്തു ജോസഫ് സംവിധാനം ചെയ്ത, ലാൽ സർ ചിത്രം''നേര് " കണ്ടു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും, സക്രിപ്റ്റും ! ലാൽ സാർ, സിദ്ദിഖ് സർ, ജഗദീഷ് ചേട്ടൻ, അനശ്വര! വേറെ ലെവൽ. അനശ്വര രാജന്റെ ഗംഭീര പ്രകടനം. എല്ലാ നിമിഷങ്ങളും ഇഷ്ടപ്പെട്ടു. അതിഗംഭീരം.
അനശ്വരയുടെ കഥാപാത്രവും, ഉപ്പയായി അഭിനയിക്കുന്ന ജഗദീഷേട്ടൻ്റെ കഥാപാത്രവും തമ്മിലുള്ള ഒരു ബോൺ ഡിംഗും ,കണക്ടും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ്. സിദ്ദിഖ് സർ.. ൻ്റെ ക്രിമിനൽ വക്കീൽ വേറെ ലെവൽ. ലാൽ സാറിൻ്റെ, തികച്ചും വ്യത്യസ്തമായ, ആത്മവിശ്വാസമില്ലാത്ത, തോൽക്കും എന്ന് ഭയമുള്ള വക്കീലായിട്ടുള്ള പകർന്നാട്ടം സൂക്ഷ്മവും കൃത്യവും.
ജീത്തു ജോസഫ് മലയാളത്തിന് നൽകിയ വ്യത്യസ്തമായ ചിത്രമാണ് 'നേര്". ശ്രീ ഗണേഷ് കുമാർ,ശാന്തി മായാദേവി, പ്രിയാമണി,ശ്രീ ധന്യ, രശ്മി അനിൽ തുടങ്ങി നടീ നടന്മാർ എല്ലാം ഗംഭീരമായി.
#NeruMovie
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
