ആരാധകർക്കിടയിൽ വൈറലാവുകയാണ് നിലിമയുടെ മറുപടി

നീലിമ റാണി/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:39 am IST

News Now

സോഷ്യൽ മീഡിയയിലൂടെ അശ്ലീലം പറഞ്ഞയാൾക്ക് മറുപടിയുമായി നടി നീലിമ റാണി. ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് മോശം സന്ദേശം എത്തിയത്. എന്നാൽ ഇത് അവ​ഗണിക്കുകയോ അയാളെ ബ്ലോക്ക് ചെയ്യുന്നതിനും പകരമായി മികച്ച മറുപടിയാണ് താരം നൽകിയത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു പ്രതികരണം. 

‘ഒരു രാത്രിയ്ക്ക് എത്ര വേണം’ എന്നായിരുന്നു ചോദ്യം. ഇതിന് നീലിമ നൽകിയ മറുപടി ഇങ്ങനെ; അൽപ്പം മാന്യത ഞാൻ  പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികൾക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങൾ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങൾക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.’ 

Story image

എന്തായാലും ആരാധകർക്കിടയിൽ വൈറലാവുകയാണ് നിലിമയുടെ മറുപടി. ഇത്തരത്തിലുള്ളവരോട് നിശബ്ദത പാലിക്കരുതെന്നും തുറന്നു കാട്ടണമെന്നും ആരാധകർ പറയുന്നു. മാത്രമല്ല കുറച്ചു കൂടി രൂക്ഷമായ മറുപടി നൽകാമെന്ന് പറയുന്നവരും നിരവധിയാണ്. 

Story image

സിനിമ സീരിയൽ് രം​ഗത്ത് സജീവ സാന്നിധ്യമാണ് നീലിമ റാണി.  മൊഴി, നാൻ മഹാൻ അല്ലെ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിശാൽ നായകനായ ചക്രയാണ് റിലീസിനൊരുങ്ങുന്ന നീലിമയുടെ പുതിയ ചിത്രം. സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് താരം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates