
'അവൾക്കൊപ്പം ഞാനും മരിച്ചു': മകളുടെ മരണത്തിൽ പ്രതികരണവുമായി വിജയ് ആന്റണി
മകൾ ഇപ്പോഴും തന്റെ കൂടെയുണ്ടെന്നും ജീവിതത്തിൽ ഇനി ചെയ്യുന്ന കാര്യങ്ങളെല്ലാം മകൾക്കുവേണ്ടിയായിരിക്കുമെന്നും താരം പറഞ്ഞു

മകൾ മീരയുടെ അപ്രതീക്ഷിത വേർപാടിൽ ആദ്യമായി പ്രതികരിച്ച് നടൻ വിജയ് ആന്റണി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. മകൾക്കൊപ്പം താനും മരിച്ചു എന്നാണ് വിജയ് കുറിച്ചത്. മകൾ ഇപ്പോഴും തന്റെ കൂടെയുണ്ടെന്നും ജീവിതത്തിൽ ഇനി ചെയ്യുന്ന കാര്യങ്ങളെല്ലാം മകൾക്കുവേണ്ടിയായിരിക്കുമെന്നും താരം പറഞ്ഞു.
എന്റെ പ്രിയപ്പെട്ടവരേ, എന്റെ മകൾ മീര സ്നേഹമുള്ളവളും ധൈര്യശാലിയുമായിരുന്നു. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ഇതിനേക്കാൾ മികച്ച ശാന്തമായ ഒരു സ്ഥലത്തേക്ക് അവൾ യാത്രയായി. ഇപ്പോഴും അവൾ എന്നോട് സംസാരിക്കാറുണ്ട്. അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഞാനിപ്പോൾ അവൾക്കൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരിൽ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു”. വിജയ് ആന്റണി പങ്കുവച്ച പത്രക്കുറിപ്പിൽ പറഞ്ഞു.
â vijayantony (@vijayantony) September 21, 2023
സെപ്റ്റംബർ 19നാണ് വിജയ് ആന്റണിയുടെ മൂത്ത മകൾ മീരയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് മീരയുടെ സംസ്കാര ചടങ്ങുകൾ നടത്. വിജയ് ആന്റണി- ഫാത്തിമ ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്ക്കും ഉണ്ടായിരിക്കണം'

ആംബിയന്റ് ലൈറ്റിങ്, കരുത്തുറ്റ എന്ജിന്; ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് വിപണിയില്‍, പ്രാരംഭ വില 36.51 ലക്ഷം രൂപ

Jantar Mantar Protest: ഡല്‍ഹി പൊലീസ് വിമാനത്തിനുള്ളില്‍, ദീപ്കെ കസ്റ്റഡിയില്‍; നാടകീയ നീക്കം

'ഫോണിലൂടെ കുട്ടികൾക്ക് കിട്ടിയ സൂപ്പർ പവറാണ് ഇന്റർനെറ്റ്; അത് അപകടമല്ല, സാധ്യതകളാണ്'



