
'ജാതി, മത, വര്‍ഗീയത ഉണ്ടാകരുത്; പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം'
ആ രാഷ്ട്രീയം ജീവിതത്തില്‍ ഉണ്ടായിരിക്കുക എന്നുള്ളതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്

തന്റെ രാഷ്ട്രീയവും നിലപാടുകളുമൊക്കെ എപ്പോഴും തുറന്നുപറയാറുള്ള ചുരുക്കം ചില നടിമാരിലൊരാളാണ് നിഖില വിമൽ. നിലപാടുകൾ വ്യക്തമാക്കിയതിന്റെ പേരിൽ പലപ്പോഴും വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമെല്ലാം നേരിടേണ്ടി വന്നിട്ടുണ്ട് നിഖിലയ്ക്ക്. 'ധൂമകേതു' ആണ് നിഖിലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവേ വിദ്യാര്‍ഥികളോട് രാഷ്ട്രീയം വേണമെന്ന് പറയുകയാണ് നിഖില. "ഇവിടെ പ്രിന്‍സിപ്പാള്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ജാതി മത വര്‍ഗീയ രാഷ്ട്രീയ ബോധങ്ങള്‍ നമുക്ക് ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാണ്.
ജാതി, മത വര്‍ഗീയത നമുക്ക് ഉണ്ടാകരുത്. പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അതില്‍ കക്ഷി രാഷ്ട്രീയം വേണം എന്ന് ഞാന്‍ പറയില്ല. നിങ്ങള്‍ എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളതിലും,
എന്ത് കഴിക്കണം, എങ്ങനെ സംസാരിക്കണം, പ്രവര്‍ത്തിക്കണം എന്നുള്ളതിലെല്ലാം ഒരു രാഷ്ട്രീയമുണ്ട് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ രാഷ്ട്രീയം ജീവിതത്തില്‍ ഉണ്ടായിരിക്കുക എന്നുള്ളതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്". - നിഖില വിമൽ പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
News Now
Summary
Nikhila Vimal opens up about politics.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







