'മറ്റ് അച്ഛന്മാരില്‍ നിന്ന് എനിക്ക് വ്യത്യാസമൊന്നുമില്ല', അഭിഷേകിന്റെ വളർച്ചയിൽ അഭിമാനിച്ച് ബിഗ് ബി

പുതിയ ചിത്രം ദ ബിഗ് ബുള്ളിലെ അഭിഷേകിന്റെ അഭിനയമാണ് പ്രശംസിക്കപ്പെട്ടത്

അമിതാഭ് ബച്ചനും അഭിഷേകും, ബി​ഗ് ബുൾ പോസ്റ്റർ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST

ബോളിവുഡില്‍ ഏറ്റവും പരിഹാസത്തിന് ഇരയായിട്ടുള്ള നടന്മാരില്‍ ഒരാളാണ് അഭിഷേക് ബച്ചന്‍. അഭിനയിക്കാനറിയില്ലെന്നും അച്ഛന്‍ അമിതാഭ് ബച്ചനില്ലായിരുന്നെങ്കില്‍ ഒരിക്കലും സിനിമയില്‍ എത്തില്ലെന്നുമെല്ലാം അഭിഷേകിന് എതിരെ വിമര്‍ശനം ഉയരാറുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തന്റെ അഭിനയ മികവ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു താരം. അതില്‍ അഭിഷേക് വിജയിച്ചുവെന്ന് വേണം കരുതാന്‍. കാരണം മകന്റെ പ്രകടനത്തെ പുകഴത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബി. 

ഏതൊരു അച്ഛനേയും പോലെയാണ് താനെന്നും മകന്‍ മെച്ചപ്പെടുന്നതു കാണുന്നത് അഭിമാനമാണ് എന്നുമാണ് താരം കുറിച്ചത്. പുതിയ ചിത്രം ദ ബിഗ് ബുള്ളിലെ അഭിഷേകിന്റെ അഭിനയമാണ് പ്രശംസിക്കപ്പെട്ടത്. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് താരമെത്തിയത്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്. 

ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തില്‍ കാറില്‍ ഇരുന്നാണ് സിനിമ കണ്ടത്. അച്ഛന് അവരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് വളരുന്നതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതും അഭിമാനം നല്‍കുന്ന നിമിഷമാണ്. ഞാന്‍ ഈ കാര്യത്തില്‍ മറ്റ് അച്ഛന്മാരില്‍ നിന്ന് വ്യത്യസ്തനല്ല. ഇവയെല്ലാം എന്നെ വികാരാധീനനും കണ്ണീരിലും ആക്കാറുണ്ട്. - ബ്ലോഗില്‍ അദ്ദേഹം കുറിച്ചു. 

ഹര്‍ഷഹ് മെഹ്തയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് അജയ് ദേവ്ഗണ്ണാണ്. ഇലിയാന ഡിക്രൂസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now