
News Now
പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

തന്റെ ശരീരത്തിന്റെ പേരില്‍ തുടക്കകാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി ദിവ്യ ദത്ത. ബോളിവുഡില്‍ കാണുന്ന നടിമാരുടേതു പോലുള്ള ശരീരമല്ല തന്റേത്. പൊക്കം കുറഞ്ഞ വലിയ മാറിടമുള്ള താന്‍ തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടി എന്നാണ് താരം പറഞ്ഞത്.
മുന്‍പ് ഞാന്‍ പല അബന്ധങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. ശാരീരികമായി നോക്കുകയാണെങ്കില്‍ സാധാരണ കാണുന്ന നടിമാരെപ്പോലെയല്ല ഞാന്‍. എനിക്ക് ഉയരമില്ല, എന്റെ മാറിടം വലുതാണ്. അതിനാല്‍ തുടക്കകാലത്ത് ബുദ്ധിമുട്ടുകള്‍ ഏറെയായിരുന്നു. പക്ഷേ പതുക്കെ ഞാന്‍ എന്റെ സ്വന്തം വഴി കണ്ടെത്തി.- ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദിവ്യ ദത്ത പറഞ്ഞു.
കഥാപാത്രങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ നമുക്ക് ആത്മവിശ്വാസം വരും എന്നാണ് ദിവ്യ പറയുന്നത്. ഒരു ഘട്ടം കഴിയുമ്പോള്‍ നമ്മുടെ തൊലിക്കും ശരീരത്തിനും എന്താണ് ഇണങ്ങുന്നത് എന്ന് മനസിലാകും. ആളുകള്‍ പതുക്കെ എന്നെ അംഗീകരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. അത് കുറച്ച് ദീര്‍ഘമായ യാത്രയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ ആളുകള്‍ എന്നെ മറ്റൊരു രീതിയിലാണ് കണ്ടത് എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. - ദിവ്യ പറഞ്ഞു.
1994ല്‍ ഇഷ്ക് മേന്‍ ജീന ഇഷ്ക് മേന്‍ മര്‍ന എന്ന സിനിമയിലൂടെയാണ് ദിവ്യ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഹീറോയിന്, വാര് സാര, ഭാഗ് മില്‍ഖ ഭാഗ്, ഡല്‍ഹി-6 എന്നീ സിനിമകളിലും താരം അഭിനയിച്ചു. ഇന്നലെ റിലീസിന് എത്തിയ അന്ത് ദി എന്‍ഡ് ആണ് ദിവ്യയുടെ ഏറ്റവും പുതിയ ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍
