
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് സി മത്സരത്തില്‍ ഡല്‍ഹിക്കെതിരെ സെഞ്ച്വറി നേടി ബംഗാള്‍ താരം അഭിഷേക് പോറല്‍. വൈകാരിക പ്രകടനത്തോടെയാണ് താരം സെഞ്ച്വറി ആഘോഷിച്ചത്. സെഞ്ച്വറി തികച്ചതിനു പിന്നാലെ താരം ഗ്രൗണ്ടില്‍ നിലത്തിരുന്ന് പൊട്ടിക്കരഞ്ഞു. ഓഗസ്റ്റില്‍ പീഡനക്കേസില്‍ അറസ്റ്റിലായ താരമാണ് അഭിഷേക് പോറല്‍.
രണ്ടാം ദിന മത്സരം അവസാനിച്ചതിനു പിന്നാലെ വൈകാരിക പ്രതികരണത്തെക്കുറിച്ചും തനിക്കെതിരെയുള്ള പീഡനക്കേസിനെക്കുറിച്ചും അഭിഷേക് പോറല്‍ മനസ്സ് തുറന്നു.
'എനിക്ക് കരയണമെന്നുണ്ടായിരുന്നില്ല; അത് അറിയാതെ വന്നുപോയതാണ്. എനിക്ക് മറ്റൊന്നും പറയാനില്ലെന്ന എന്റെ പ്രസ്താവനയായിരുന്നു ആ ആഘോഷം. എനിക്ക് ക്രിക്കറ്റ് കളിക്കണം എന്ന് മാത്രമേയുള്ളൂ. ക്രിക്കറ്റിലൂടെ എല്ലാവര്ക്കും മറുപടി നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' പോറല്‍ പറഞ്ഞു. മറ്റൊരു ലോകത്ത്, മറ്റൊരു പ്രപഞ്ചത്തില്‍ എങ്ങനെ അതിജീവിക്കണമെന്ന് ഞാന്‍ കണ്ടു. അവിടെനിന്ന് ഞാന്‍ ഒരുപാട് നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു, അത് എന്നെ മാനസികമായി കൂടുതല്‍ കരുത്തനാക്കി. ഞാന്‍ അവിടെ ചെലവഴിച്ച ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കന്‍ഡും ബാറ്റ് ചെയ്യുമ്പോള്‍ എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത് ഞാന്‍ വായ കൊണ്ടല്ല, മറിച്ച് എന്റെ ബാറ്റ് കൊണ്ടായിരിക്കും മറുപടി നല്‍കുക എന്നാണ്.'' പോറല്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് 23 വയസ്സുകാരനായ അഭിഷേക് പോറല്‍.
പീഡനപരാതിയില്‍ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് അഭിഷേക് പോറലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥിനി ജൂണ്‍ 23നാണ് മൊഗ്ര പൊലീസ് സ്റ്റേഷനില്‍ പോറലിനെതിരെ പരാതി നല്‍കിയത്. ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും എന്നാല്‍ പിന്നീട് പോറല്‍ ഈ ബന്ധം നിഷേധിച്ചതായും യുവതി ആരോപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. ഒരു വര്‍ഷം മുന്‍പ് ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ടിരുന്നെങ്കിലും അന്ന് കേസെടുത്തിരുന്നില്ല.
ജൂണിലെ പരാതിയെ തുടര്‍ന്ന് ചന്ദനനഗറിലെ പോറലിന്റെ വസതിയില്‍ പൊലീസ് സംഘം പലതവണ എത്തിയെങ്കിലും താരത്തെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് യുവതി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കുകയും, തുടര്‍ന്ന് ജൂലൈ 20ന് പോറലിനെ അറസ്റ്റ് ചെയ്യാന്‍ കോടതി പെലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തത്. അഭിഷേക് നിലവില്‍ ജാമ്യത്തിലാണ്.
WHAT TO READ NEXT

'ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ഞാൻ തന്നെ'!
Summary
Abhishek Porel century in the Ranji Trophy match against Delhi marks a dramatic emotional return for the Bengal wicketkeeper
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





