
'ഉയര്‍ച്ചയില്‍ നിന്നുള്ള അച്ഛന്റെ വീഴ്ച എനിക്ക് ഓര്‍മയുണ്ട്'; ഭരത് ഗോപിയുടെ ജന്മദിനത്തില് മുരളി
അച്ഛനൊപ്പമുള്ള പഴയൊരു ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്
മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഭരത് ഗോപി. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികമാണ് ഇന്ന്. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മകന് മുരളി ഗോപി. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്. അച്ഛന് എന്ന നിലയില്‍ എത്ര മികച്ച രീതിയിലാണ് തങ്ങളെ വളര്‍ത്തിയത് എന്നാണ് മുരളി കുറിക്കുന്നത്.
മുരളി ഗോപിയുടെ കുറിപ്പ് വായിക്കാം
ഇന്ന് അച്ഛന്റെ ജന്മവാര്ഷികത്തില് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കുടുംബമായി ഫോട്ടോഷൂട്ടിന് പോസ് ചെയ്തത് എത്ര വിരളമാണെന്ന് ഓര്‍മവരും. ഞങ്ങള്‍ മക്കളെ ലൈം ലൈറ്റില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചു. സാധാരണ ജീവിതത്തിന്റെ സൗന്ദര്യം നഷ്ടമാകാതിരിക്കണമെന്നും അച്ഛന് നിര്‍ബന്ധമുണ്ടായിരുന്നു. സിനിമ താരത്തിന്റെ ജീവിതത്തിന്റെ നിഗൂഢത ഇല്ലാതാക്കിയത് എങ്ങനെയെന്ന് എനിക്ക് ഓര്‍മയുണ്ട്. ഞങ്ങള്‍ അതില്‍ നിന്ന് പഠിക്കാനുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങളെ കൈകാര്യം ചെയ്തത് എങ്ങനെയെന്നും അതിന് മറികടന്നത് എങ്ങനെയെന്നും എനിക്ക് അറിയാം. ഉയര്‍ച്ചയില്‍ നിന്നുള്ള താങ്കളുടെ പതനവും അതിനു ശേഷമുള്ള വളര്‍ച്ചയും ഞാന്‍ ഓര്‍ക്കുന്നു. എല്ലാ നിമിഷവും എനിക്ക് ഓര്‍മയുണ്ട്, എത്ര മികച്ച പിതാവും പ്രതിഭാസവുമായിരുന്നു നിങ്ങളെന്ന്. ഒരിക്കലും ഞങ്ങളെ ഒന്നും പഠിപ്പിക്കാതിരുന്നതിന് നന്ദി. ഞങ്ങളുടെ പാഠമായതിന് നന്ദി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ

Related News


'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'
