
'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍
'ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതമാണ്. അത് സാധ്യമാകുന്നത് സിനിമയോടുള്ള സ്നേഹവും ഡെഡിക്കേഷനും കൊണ്ടാണ്'

ആക്ഷന്‍ രംഗം ചെയ്യുന്നതിനിടെ മമ്മൂട്ടി തന്നെ ഞെട്ടിച്ചതിനെക്കുറിച്ച് സ്റ്റണ്ട് മാസ്റ്റര്‍ മഹേഷ് മാത്യു. ബസൂക്ക എന്ന ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് മാത്യുവായിരുന്നു. ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ കയ്യടി നേടിയിരുന്നു. സില്ലി മോങ്ക്സ് മോളിവുഡിന് നല്കിയ അഭിമുഖത്തിലാണ് മാത്യു മറക്കാനാകാത്ത അനുഭവം പങ്കിട്ടത്.
''മമ്മൂക്കയുടെ കൂടെ ആദ്യമായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു. എനിക്ക് ഭയങ്കര പേടിയായിരുന്നു. സാറിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. സാര്‍ വലിയ താരമല്ലേ. മമ്മൂക്ക കൂളാണ്, ഈസിയായി ചെയ്യുമെന്ന് സംവിധായകന് പറഞ്ഞു. റോഡിലായിരുന്നു ഫൈറ്റ്. ബൈക്ക് ചേസിങ് എല്ലാമുണ്ടായിരുന്നു. ബൈക്ക് ചേസിങ് എല്ലാം കഴിഞ്ഞാണ് സാറിനെ വിളിച്ചത്. സാര്‍ വന്നിറങ്ങുമ്പോള്‍ എല്ലാം റെഡിയായിരുന്നു'' മാത്യു പറയുന്നു.
''മമ്മൂക്ക വന്നപ്പോള്‍ എല്ലാം പറഞ്ഞു കൊടുത്തു. ഒരു കിക്ക് ചെയ്യാനുണ്ടായിരുന്നു. മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. ചെയ്യും എന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഡ്യൂപിനെ വെക്കാമെന്ന് ഞാന്‍ തീരുമാനിച്ചു. മമ്മൂക്ക അടുത്തത് എന്താണെന്ന് ചോദിച്ചപ്പോള്‍ കിക്ക് ഡ്യൂപ്പിനെ വച്ച് ചെയ്തോളാം എന്ന് ഞാന്‍ പറഞ്ഞു. പോ എന്ന് അദ്ദേഹം കൈ കൊണ്ട് കാണിച്ചു. ഞാന്‍ പോയി''.
''ആക്ഷന്‍ പറഞ്ഞതും അദ്ദേഹം ഒട്ടും പ്രതീക്ഷിക്കാതെ തന്നെ പറഞ്ഞത് പോലെ ചെയ്ത ശേഷം കിക്ക് ചെയ്തു. ഞാന്‍ ഞെട്ടിപ്പോയി. സൂപ്പറായിരുന്നു, ഞാന്‍ കയ്യടിച്ചു പോയി. മാസ്റ്റര്‍ ഞാന്‍ പറഞ്ഞില്ലേ മമ്മൂക്ക ചെയ്യുമെന്ന് എന്നായിരുന്നു സംവിധായകന് ചോദിച്ചത്. ആ രംഗം എനിക്ക് അടിപൊളി ഓര്‍മയാണ്. അദ്ദേഹത്തിന്റെ ക്യാരക്ടര്‍ മാറുന്നത് നേരിട്ട് കണ്ട് അത്ഭുതപ്പെട്ടു. രോമാഞ്ചമായിരുന്നു'' എന്നും അദ്ദേഹം പറയുന്നു.
''മമ്മൂക്ക ഡ്യൂപ് വേണ്ടെന്ന് പറഞ്ഞത് എനിക്ക് ഞെട്ടലയിരുന്നു. ഡ്യൂപ്പോ? ഞാന്‍ ചെയ്യും ഡാ എന്ന് പറയുന്നത് പോലെയായിരുന്നു അത്. കാലുയര്‍ത്തി നെഞ്ചിലാണ് ചവിട്ടിയത്. ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്നത് അത്ഭുതമാണ്. അത് സാധ്യമാകുന്നത് സിനിമയോടുള്ള സ്നേഹവും ഡെഡിക്കേഷനും കൊണ്ടാണ്'' എന്നും അദ്ദേഹം പറയുന്നു.
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്

Summary
Stunt Master Mahesh Mathew recalls how Mammootty shocked by doing action without a dupe.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി

'ടേക്ക് എന്ന് പറയുമ്പോള്‍ കേട്ടത് മമ്മൂക്കയുടെ കൂര്‍ക്കം വലിയാണ്'; ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് കരുതി: ഉര്‍വശി



