സല്‍മാനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആരാധികയ്ക്ക് സഹോദരന്‍ അര്‍ബാസ് ഖാന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്

salman khan arbaaz khan
സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍Source by : ഇൻസ്റ്റ​ഗ്രാം
Last Updated :7 October 2024, 11:03 am IST

News Now

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. ക്രോണിക് ബാച്ചിലറായി തുടരുന്ന താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ സല്‍മാനെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ ആരാധികയ്ക്ക് സഹോദരന്‍ അര്‍ബാസ് ഖാന്‍ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസം അര്‍ബാസ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ആസ്‌ക് മി എനിതിങ് സെഷന്‍ വെച്ചിരുന്നു. അപ്പോഴാണ് ആരാധകരില്‍ ഒരാള്‍ സല്‍മാനെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയത്. എനിക്ക് നിങ്ങളുടെ മൂത്ത സഹോദരന്റെ ഭാര്യയാകണം. നിങ്ങള്‍ എന്തു പറയുന്നു.- എന്നായിരുന്നു ചോദ്യം. ഞാന്‍ എന്ത് പറയണം, ലഗേ രഹോ മുന്നാബായ് എന്നാണ് താരം മറുപടിയായി കുറിച്ചത്.

Story image

ഇത് ആദ്യമായല്ല സല്‍മാന്‍ ഖാനെ തേടി ആരാധകരുടെ വിവാഹഭ്യര്‍ത്ഥന എത്തുന്നത്. ഇതിനെല്ലാം രസകരമായാണ് സല്‍മാന്‍ മറുപടി നല്‍കാറുള്ളത്. അതിനിടെ താരം ലുലിയ വന്‍ടുറുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഈ വര്‍ഷം ജൂലൈ 24ന് ലുലിയയുടെ പിറന്നാള്‍ സല്‍മാന്‍ ഖാനും കുടുംബവും ചേര്‍ന്ന് ആഘോഷമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates