
ജാര്ഖണ്ഡിന് 3 പോയിന്റും കേരളത്തിന് ഒരു പോയിന്റും മാത്രമാണ് ഇനി നേടാനാവുക

News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റില് കേരളവും ഝാർഖണ്ഡും തമ്മിലുള്ള മത്സരം സമനിലയിൽ. ഫോളോ ഓൺ വഴങ്ങി രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലായിരുന്നു. രണ്ടാമിന്നിങ്സിൽ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. രോഹൻ ഒരു റണ്ണിനും സച്ചിൻ 37 റൺസെടുത്തും പുറത്തായി. 23 റൺസോടെ അഭിഷേക് നായരായിരുന്നു ക്രീസിൽ.
നേരത്തെ ഝാർഖണ്ഡിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 587 റൺസിനെതിരെ കേരളം 395 റൺസിന് പുറത്തായിരുന്നു. ജാര്ഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 587 റണ്സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ കേരളം, നാലാം ദിനം ലഞ്ചിന് ശേഷം 395 റണ്സിന് പുറത്തായി.
രണ്ടാം ഇന്നിങ്സില് ഏഴ് റണ്സ് നേടുന്നതിനിടെ ആദ്യ വിക്കറ്റും നഷ്ടമായി. ഇതോടെ അവർക്ക് 192 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് ലഭിച്ചു. മത്സരം സമനിലയിലായതിനാൽ ഒന്നാമിന്നിങ്സിന്റെ ലീഡിൽ ഝാർഖണ്ഡിന് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിക്കും.
95 റണ്സെടുത്ത ആദിത്യ സര്വാതെയും 43 റണ്സെടുത്ത സല്മാന് നിസാറുമാണ് കേരളത്തിനായി പൊരുതിയത്. ഏഴാം വിക്കറ്റില് സെഞ്ച്വറി കൂട്ടുകെട്ടുയര്ത്തി ഇരുവരും കേരളത്തിന് പ്രതീക്ഷ നല്കിയെങ്കിലും, സല്മാന് പുറത്തായതോടെ കേരളത്തിന്റെ ചെറുത്തുനില്പ്പ് അവസാനിക്കുകയായിരുന്നു. ജാര്ഖണ്ഡിനായി മനീഷിയും ഉത്കര്ഷ് സിങ്ങും നാല് വിക്കറ്റ് വീതം വീഴ്ത്തി ബൗളിങ്ങില് തിളങ്ങി.
ആറ് വിക്കറ്റ് നഷ്ടത്തില് 269 റണ്സ് എന്ന നിലയില് നാലാം ദിനം ക്രീസിലെത്തിയ കേരളത്തെ, സല്മാന് നിസാറും ആദിത്യ സര്വാതെയും ചേര്ന്ന് 350 കടത്തുകയായിരുന്നു. സല്മാന് പുറത്തായ ശേഷം 11 റണ്സെടുത്ത വൈശാഖ് ചന്ദ്രന് മാത്രമാണ് വാലറ്റത്ത് രണ്ടക്കം കടന്നത്. നേരത്തെ, ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില് ഓപ്പണര് അഭിഷേക് നായരുടെ സെഞ്ച്വറിയാണ് (126) കേരളത്തിന് ഭേദപ്പെട്ട സ്കോര് സമ്മാനിച്ചത്.
മൂന്നാം ദിനം രണ്ട് വിക്കറ്റിന് 224 റണ്സ് എന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനില് തുടരെ വിക്കറ്റുകള് നഷ്ടമായത് വലിയ തിരിച്ചടിയായി. 45 റണ്സിനിടെയാണ് കേരളത്തിന് നിര്ണായകമായ നാല് വിക്കറ്റുകള് നഷ്ടമായത്. അഭിഷേക് നായരും രോഹന് കുന്നുമ്മലും (44) ചേര്ന്ന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് നല്കിയത്. തുടര്ന്നെത്തിയ സച്ചിന് ബേബി (35) അഭിഷേകിന് പിന്തുണ നല്കിയെങ്കിലും, താരം പുറത്തായതോടെ തകര്ച്ച ആരംഭിച്ചു. ക്യാപ്റ്റന് വിഷ്ണു വിനോദിനും (15) മുഹമ്മദ് അസ്ഹറുദ്ദീനും (0) പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ല.
Summary
Ranji Trophy: Kerala concedes massive first-innings lead to Jharkhand
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





