റോഷന്‍ അബ്ദുള്‍ റഹൂഫും ഭാനു പ്രിയയുമാണ് ചിത്രത്തിലെ താരങ്ങള്‍

If on a Winter’s Night
If on a Winter’s NightSource by : ഇന്‍സ്റ്റഗ്രാം
Last Updated :28 September 2025, 5:24 pm IST

News Now

ദക്ഷിണകൊറിയയിലെ ബുസാനില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം സ്വന്തമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്' (ഖിഡ്കി ഗാവ്). ഹൈലൈഫ് വിഷന്‍ അവാര്‍ഡാണ് ചിത്രത്തെ തേടിയെത്തിയത്. അന്‍ഷുല്‍ ചൗഹാന്റെ ടൈഗര്‍ എന്ന ചിത്രത്തിനൊപ്പമാണ് പുരസ്‌കാരം പങ്കിട്ടത്.

ബുസാന്‍ ചലച്ചിത്രോത്സവത്തിലാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളി ദമ്പതിമാരുടെ കഥയാണ് സിനിമ പറയുന്നത്. അവരുടെ സാമ്പത്തിക പ്രതിസന്ധികളിലൂടേയും ജീവിതത്തിലൂടേയുമാണ് സിനിമ സഞ്ചരിക്കുന്നത്. റോഷന്‍ അബ്ദുള്‍ റഹൂഫും ഭാനു പ്രിയയുമാണ് ചിത്രത്തിലെ താരങ്ങള്‍.

ഡോക്ടര്‍ സുരേന്ദ്രന്‍ ആണ് സിനിമയുടെ നിര്‍മാതാവ്. പ്രമോദ് ശങ്കര്‍, കിരണ്‍ കേശവ് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. പായല്‍ കപാഡിയയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. രേഖ രാജ് ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മനേഷ് മാധനവും നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രവീണ്‍ കെഎം ആണ് എഡിറ്റിങ്. പ്രൊജക്ട് ഡിസൈന്‍ ജിബു തോമസാണ്. ദിലീപ് ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഫയദോര്‍ സാം ബ്രൂക്ക് ആണ് കലാസംവിധാനം. ലീന തുഷാരയുടേതാണ് വസ്ത്രാലങ്കാരം.

Summary

If on a Winter’s Night wins award at Busan International Film Festival

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics