'തെലങ്കാന നല്ല സ്ഥലമെങ്കിൽ അവിടെ സിനിമാ ഷൂട്ടിങ് നടത്തട്ടേ'; മന്ത്രി സജി ചെറിയാന്റെ മറുപടി

ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാനാവില്ലെന്നും കോവിഡ് പ്രതിരോധത്തിനാണ് ഇപ്പോൾ പ്രധാന്യ നൽകേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞു

സജി ചെറിയാൻ, പൃഥ്വിരാജും മോഹൻലാലും ബ്രോ ഡാഡിയുടെ തിരക്കിൽ/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:46 am IST
Edited by :migrator

സിനിമാ ചിത്രീകരണം കേരളത്തിന് പുറത്തേക്ക് പോകുന്നതിന് പിന്നാലെ സംസ്ഥാനത്ത് ഷൂട്ടിങ്ങിന് അനുമതി നൽകണമെന്നുള്ള ആവശ്യം ശക്തമാവുകയാണ്. ഇപ്പോൾ സിനിമാ പ്രവർത്തകർക്ക് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് സിനിമാ മന്ത്രി സജി ചെറിയാൻ. തെലങ്കാന നല്ല സ്ഥലമെങ്കിൽ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാനാവില്ലെന്നും കോവിഡ് പ്രതിരോധത്തിനാണ് ഇപ്പോൾ പ്രധാന്യ നൽകേണ്ടതെന്നുമാണ് അദ്ദേഹം പറഞ്ഞു. 

സിനിമാ ചിത്രീകരണം ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ചലച്ചിത്ര സംഘടനകളുമായി ചർച്ച നടത്താൻ തയ്യാറാണ്. ഇക്കാര്യത്തിൽ ടിപിആർ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും സജി ചെറിയാൻ പറയുന്നു. ഇളവുകൾ അനുവദിക്കേണ്ടത് താനല്ല. അത് സർക്കാരിന്‍റെ തീരുമാനമാണ്. വ്യാപാരികളോടും സിനിമക്കാരോടും സർക്കാരിനോട് വിരോധമില്ലെന്ന് സജി ചെറിയാൻ പറയുന്നു. 

സിനിമാ ചിത്രീകരണം തുടങ്ങാൻ കേരളത്തിൽ അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഏഴ് സിനിമകൾ തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്ക് ചിത്രീകരണം മാറ്റുന്നതായി അറിയിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്​ സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഇൻഡോർ ഷൂട്ടിങ്ങിന്​ പോലും അനുമതിയില്ലാത്തതിനെ തുടർന്ന്​ കേരളത്തിന്​ പുറത്തേക്ക്​ പോകുന്നത്​. തുടർന്ന് ചിത്രീകരണത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിനിമ രംഗത്തുള്ള നിരവധിയാളുകളും​ ഫെഫ്​ക അടക്കമുള്ള സംഘടനകളും രംഗത്തു വന്നിരുന്നു. സിനിമ ഷൂട്ടിങ് പുനരാരംഭിക്കാൻ എത്രയും പെട്ടെന്ന് തന്നെ അനുമതി വേണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ഫെഫ്ക ആവശ്യപ്പെടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now