
'ഞാൻ ഭാഗ്യവാനാണ്, പക്ഷേ എല്ലാവരുടേയും കാര്യം അങ്ങനെയല്ല'; കോവിഡ് മുക്തനായ ശേഷം ടൊവിനോ
തനിക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കി
കോവിഡ് മുക്തനായി നടൻ ടൊവിനോ തോമസ്. താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ നെഗറ്റീവായ വിവരം പങ്കുവെച്ചത്. തനിക്ക് ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും താരം വ്യക്തമാക്കി. എന്നാൽ എല്ലാവരുടേയും കാര്യം അങ്ങനെയല്ലെന്നും അതിനാൽ ശ്രദ്ധിക്കണമെന്നും താരം നിർദേശിച്ചു.
അങ്ങനെ എന്റെ പരിശോധന ഫലം നെഗറ്റീവായി, എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഇപ്പോൾ ഞാൻ സുഖമായി ഇരിക്കുന്നു, പക്ഷേ കോവിഡ് മുക്തനായതിന് ശേഷം പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടുപോകാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യവാനാണ്. എന്നാൽ എല്ലാവരുടേയും കാര്യം അങ്ങനെയല്ല. അതിനാൽ ദയവായി എല്ലാവരും എക്സ്ട്രാ കെയർ എടുക്കുക, സുരക്ഷിതമായി ഇരിക്കൂ- ടൊവിനോ കുറിച്ചു.
And...I've tested NEGATIVE. Thanks for all the love and support. I'm doing absolutely fine now, but again, I consider myself lucky to be doing fine post Covid. That's not the case for all. So please, please take extra care and stay safe.
â Tovino Thomas (@ttovino) April 22, 2021
ഏപ്രിൽ 15നാണ് ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങളോ മറ്റു ആരോഗ്യപ്രശ്‌നങ്ങളൊ താരത്തിനുണ്ടായിരുന്നില്ല. പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, അഹാന കൃഷ്ണ തുടങ്ങിയ നിരവധി പേർ ഇതിനോടകം കോവിഡ് ബാധിതരായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

വിലകൂടിയ ക്ലീനറുകൾ വേണ്ട; ജനൽച്ചില്ലുകൾ വെട്ടിത്തിളങ്ങാൻ വിനാഗിരിയും വെള്ളവും മതി!
'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോഗിക്കും'

ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ വീണ്ടും വൻ മാറ്റം!


