'ക്യൂ തെറ്റിക്കാൻ പോലും ‌വാപ്പയുടെ പേര് ഉപയോ​ഗിച്ചിട്ടില്ല, അദ്ദേഹത്തിന്റെ മകനായത് എന്റെ ഭാ​ഗ്യം': ദുൽഖർ

'ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ'

മമ്മൂട്ടിയും ദുൽഖറും/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:24 am IST

പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. മമ്മൂട്ടിയുടെ മകൻ എന്ന ഭാരവുമായാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് സൂപ്പർതാരമായി ഉയരുകയായിരുന്നു. ഇപ്പോൾ അച്ഛനേക്കുറിച്ചുള്ള ദുൽഖറിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

ക്യൂ തെറ്റിക്കാൻ പോലും ‌വാപ്പയുടെ പേര് ഉപയോ​ഗിച്ചിട്ടില്ല എന്നാണ് ദുൽഖർ പറയുന്നത്. 'എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ നമ്മളെ സഹായിക്കാൻ ആള്‍ക്കാര്‍ ഉണ്ടാകും. ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ. ഇപ്പോഴും എനിക്കൊരു ക്യൂ കട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഞാന്‍ അവിടെ നിന്നതിന്റെ പേരിൽ ക്രൗഡ് ഉണ്ടായി ബുദ്ധിമുട്ട് വരിയാണെങ്കില്‍ മാത്രമെ അതിനെ കുറിച്ച് ചിന്തിക്കുക പോലും ഉള്ളൂ. '- ദുൽഖർ പറഞ്ഞു. 

മമ്മൂട്ടിയുടെ മകനായി ജനിക്കാൻ കഴിഞ്ഞതിൽ താൻ ഭാ​ഗ്യവാനാണെന്നും ദുൽഖർ പറഞ്ഞു. അതൊരു റാൻഡം ജനറ്റിക് ലോട്ടറി മാത്രമാണ്. അതുകൊണ്ട് താന്‍ സ്പെഷ്യല്‍ ആണെന്നോ ഇതൊക്കെ അര്‍ഹിക്കുന്നു എന്നോ അര്‍ത്ഥമില്ലെന്നും താരം കൂട്ടിച്ചേർത്തു. ജീവിതത്തിൽ ആത്മാർത്ഥമായി എന്തെങ്കിലും ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്നവരൊന്നും അച്ഛന്റെ പേര് ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കില്ലെന്നും താൻ ഒരിക്കലും അങ്ങനെയൊരാൾ അല്ലെന്നും ദുൽഖർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now