ട്വിറ്ററിലൂടെയാണ് ഒരാൾ താരത്തെ ആക്ഷേപിക്കുന്ന തരത്തിൽ കുറിപ്പ് പങ്കുവെച്ചത്

സൽമാൻ ഖാൻ/ ഫേസ്ബുക്ക്
Last Updated :20 January 2024, 8:46 am IST

News Now

ബോളിവുഡിൽ ഏറ്റവും ആരാധകരുള്ള സൂപ്പർതാരമാണ് സൽമാൻ ഖാൻ. അവിവാഹിതനായ താരത്തിന്റെ വ്യക്തിജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഹിറ്റായത് താരത്തിന് ദുബായിൽ ഭാര്യയും കുഞ്ഞുമുണ്ടെന്ന ആരോപണമായിരുന്നു. ട്വിറ്ററിലൂടെയാണ് ഒരാൾ താരത്തെ ആക്ഷേപിക്കുന്ന തരത്തിൽ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായെത്തിയ ടോക്ക് ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സൽമാനു മുൻപിൽ ട്വീറ്റ് വായിച്ചുകൊണ്ടാണ് അർബാസ് പ്രതികരണം തേടിയത്. ട്വീറ്റിൽ കുറിച്ചിരുന്നത് ഇങ്ങനെ; 'ഹേ ഭീരു നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അറിയാം നിങ്ങള്‍ക്ക് ദുബായില്‍ നൂര്‍ എന്ന പേരില്‍ ഒരു ഭാര്യയും 17 വയസ്സ് പ്രായമുള്ള ഒരു മകളുമുണ്ടെന്ന്. എത്രകാലം ഞങ്ങളെ വിഡ്ഢികളാക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്?''

ഇത്തരത്തിലുള്ള ആളുകൾ വ്യാജവാർത്തകളുണ്ടാക്കുന്നവരാണെന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നുമാണ് താരം പറഞ്ഞത്. അവര്‍ എന്താണ് വിചാരിക്കുന്നത്? അവരുടെ പേരെടുത്ത് പറഞ്ഞ് ഞാന്‍ പ്രതികരിക്കുമെന്നോ? എനിക്ക് ഭാര്യയില്ലെന്നും ഇന്ത്യയിലാണ് ജീവിക്കുന്നതെന്നും ഒന്‍പതു വയസു മുതല്‍ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നതെന്നും പറയണോ. ഞാന്‍ അവരോട് പ്രതികരിക്കുന്നില്ല. ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാം ഞങ്ങള്‍ എവിടെയാണ് താമസിക്കുന്നതെന്ന്- സല്‍മാന്‍ ഖാന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates