'ലാൽ സാറിനോട് ഒരു കടമുണ്ടേ, അത് ഇതുവരെ വീട്ടിയിട്ടില്ല; ഇടയ്ക്ക് അദ്ദേഹം പലിശയും ചോദിക്കുന്നുണ്ട്'

എനിക്ക് ശരിക്കും ഓണം ഒരു പേരിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Mohanlal, Indrans
Mohanlal, Indransവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :21 ഓഗസ്റ്റ് 2026, 1:58 pm IST

മലയാള സിനിമയിലെ ഏറ്റവും വിനയമുള്ള നടനാണ് ഇന്ദ്രൻസ് എന്ന് മിക്ക താരങ്ങളും പൊതുവേദിയിലടക്കം പറഞ്ഞിട്ടുള്ള കാര്യമാണ്. മറ്റു ഭാഷകളിലും അദ്ദേഹത്തിനൊപ്പം അഭിനയിച്ച താരങ്ങൾക്ക് ഇത് തന്നെയാണ് അഭിപ്രായം. 'ഖലീഫ'യാണ് നിലവിൽ ഇന്ദ്രൻസിന്റേതായി തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. സുപ്രധാന വേഷത്തിൽ ആണ് ഇന്ദ്രൻസ് ചിത്രത്തിലെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ 'ഖലീഫ' സക്സസ് മീറ്റിൽ പങ്കെടുക്കവേ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. നടൻ മോഹൻലാലിനെക്കുറിച്ച് തമാശരൂപേണ ഇന്ദ്രൻസ് പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. "ഈ സിനിമയിൽ വലിയ വേഷം തന്നതിന് വൈശാഖ് സാറിനും മറ്റ് അണിയറപ്രവർത്തകർക്കും നന്ദി പറയുന്നു.

എനിക്ക് ശരിക്കും ഓണം ഒരു പേരിന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പലപ്പോഴും ഓണം അങ്ങനെ ആഘോഷിക്കാൻ പറ്റാറില്ല. ഞാൻ ഇങ്ങനെ കറങ്ങി നടക്കുന്നതാ. പക്ഷേ ഇപ്രാവശ്യം എനിക്ക് വലിയ നിറമുള്ളൊരു ഓണം കിട്ടി. അതുകൊണ്ട് വീട്ടിൽ കൂടാം എന്ന് തീരുമാനിച്ചൊരു ഓണം കൂടിയാണിത്. ഇതൊരു വലിയ വിജയമാക്കി തന്ന പ്രിയപ്പെട്ട എല്ലാവരോടും നന്ദി പറയുന്നു". - ഇന്ദ്രൻസ് പറഞ്ഞു.

അതോടൊപ്പം മോഹൻലാലിനൊപ്പമുള്ള ഒരു നിമിഷത്തെക്കുറിച്ചും ഇന്ദ്രൻസ് പങ്കുവച്ചു. ലാൽ സാറിനോട് ഒരു കടമുണ്ടേ. അത് ഇതുവരെ വീട്ടിയിട്ടില്ല. അപ്പോൾ ഇടയ്ക്ക് ഇടയ്ക്ക് അദ്ദേഹം പലിശയും ചോദിക്കുന്നുണ്ട്. അതും കൊടുക്കുന്നില്ല. അതിങ്ങനെ പെരുകി പെരുകി വരുന്നുണ്ട്". -ഇന്ദ്രൻസ് തമാശരൂപേണ പറഞ്ഞു.

News Now

Summary

Indrans opens up about Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics