
'പ്രഭാസ് സമ്മാനിച്ച സാരിയുടുക്കാൻ ഞാൻ മൂന്ന് വർഷം കാത്തിരുന്നു'; നടി റിദ്ധി കുമാറുമായി നടൻ പ്രണയത്തിലോ ?
ഞാൻ വേണ്ട രീതിയിൽ തയ്യാറെടുത്തിരുന്നില്ല എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്.

പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ദ് രാജാ സാബ്. പൊങ്കൽ റിലീസായി ജനുവരി 9 ന് ചിത്രം തിയറ്ററുകളിലെത്തും. വൻ ബജറ്റിലൊരുങ്ങുന്ന സിനിമയിൽ വാനോളം പ്രതീക്ഷയാണ് ആരാധകർക്കും. റിദ്ധി കുമാറും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. ഹൊറർ ത്രില്ലറായി എത്തുന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റും കഴിഞ്ഞ ദിവസം നടന്നിരുന്നു.
പ്രീ റിലീസ് ഇവന്റിൽ നടി റിദ്ധി കുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ പ്രഭാസ് ആരാധകർ ചർച്ചയാക്കി മാറ്റിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് പ്രഭാസ് സമ്മാനിച്ച സാരി ഉടുത്താണ് നടി പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ജീവിതത്തിൽ പ്രഭാസിനെ ലഭിച്ചതിൽ കടപ്പെട്ടിരിക്കുന്നുവെന്നാണ് നടി പറഞ്ഞത്.
നടിയുടെ ഈ വാക്കുകൾക്ക് പിന്നാലെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിലാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. "ഒരു തികഞ്ഞ എന്റർടെയ്‌നറാണ് ദ് രാജാ സാബ്. മാരുതി സാറിന് നന്ദി. പ്രഭാസ് സാറിന്റെ എല്ലാ കഴിവും അദ്ദേഹത്തിന്റെ ഓരോ ചെറിയ കാര്യങ്ങൾ പോലും നിരീക്ഷിച്ച് പുറത്തുകൊണ്ടുവരുന്നതിൽ മാരുതി സാർ നല്ല രീതിയിൽ തന്നെ ജോലി ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
ഞാൻ വേണ്ട രീതിയിൽ തയ്യാറെടുത്തിരുന്നില്ല എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. ആദ്യമായി, വളരെ നന്ദി പ്രഭാസ്. ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത് നിങ്ങൾ കാരണമാണ്. നിങ്ങളാണ് ഈ ചിത്രത്തിലേക്ക് എന്നെയെടുത്തത്. നിങ്ങൾ നൽകിയ സാരിയാണ് ഞാൻ ഉടുത്തിരിക്കുന്നത്.
ഇന്ന് രാത്രി ഇത് ഉടുക്കാൻ വേണ്ടി മാത്രം, മൂന്ന് വർഷത്തോളം ഈ സാരി ഞാൻ സൂക്ഷിച്ചുവച്ചു. നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു."- റിദ്ധി പറഞ്ഞു. റിദ്ധിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നത്.
പ്രഭാസിനെ ജീവിതത്തിൽ കിട്ടിയതിൽ കടപ്പെട്ടിരിക്കുന്നുവെന്ന് നടി പറഞ്ഞതിൽ നിന്നാണ് ആരാധകർക്ക് സംശയം തുടങ്ങിയത്. 2022-ൽ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന ചിത്രത്തിലാണ് പ്രഭാസും റിദ്ധിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്.
അതേസമയം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാ സാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് നിർമ്മിക്കുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് രാജാ സാബ്’.
News Now
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

Summary
Cinema News: Is Prabhas dating with Riddhi Kumar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

'ഫ്ലേർട്ടിങ് നടക്കില്ലെന്ന് മനസിലായപ്പോൾ ആ സംവിധായകൻ എനിക്കൊരു സമ്മാനം തന്നു, അത് ഞാൻ ചവറ്റുകുട്ടയിലിട്ടു'; ദുരനുഭവം പറഞ്ഞ് നടി


