'ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല'; എലിസബത്തിനൊപ്പമുള്ള വിഡിയോയുമായി ബാല

ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്നവർക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും താരം

ബാലയും എലിസബത്തും/വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
Last Updated :20 January 2024, 9:23 am IST

ഭാര്യ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവച്ച് നടൻ ബാല. ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് താരം വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. ജീവിതത്തിലെ ബന്ധങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നാണ് ബാല പറയുന്നത്. കൂടാതെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്നവർക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ലെന്നും താരം വ്യക്തമാക്കി. 

എല്ലാ വിവാദങ്ങള്‍ക്കു പിന്നിലുമുള്ള യഥാർഥ സത്യം. പ്രത്യേകിച്ച് യൂട്യൂബർ സുഹൃത്തുക്കൾ ഇത് കേൾക്കണം.- എന്ന അടിക്കുറിപ്പിലാണ് ബാല വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇളയരാജയുടെ രാസാത്തി ഉന്ന കാണാതെ നെഞ്ച്- എന്ന ​ഗാനത്തിനൊപ്പമാണ് ബാല വിഡിയോ തുടങ്ങിയത്. 

‘‘ഒരു സ്റ്റേജിൽ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ–ഭർത്താവ് ബന്ധം ഏറ്റവും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ്.അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്തബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തബന്ധം ഇല്ലെങ്കിലും അത് പുണ്യമായ ബന്ധമാണ്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാൻ അർഹതയുണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് ജനറൽ ആയി എടുത്താൽ മതി. ആ പാട്ടിന്റെ അർഥം ഇതാണ്.

ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമുക്ക് പറയാൻ ആകില്ല. ഇത് കാണുന്നവരോടും ഒരു കാര്യമുണ്ട്. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകൾക്ക് അതിൽ അഭിപ്രായം പറയാൻ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റ്.’’–ബാല പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now