
'ഗ്ലിസറില്ലാതെ പലരും അന്ന് കരഞ്ഞു'; 'ചാരായ കഥ' പറഞ്ഞ് ജഗദീഷ്; രഹസ്യങ്ങള്‍ പറയാന്‍ പറ്റിയ ആളാണെന്ന് മോഹന്‍ലാലിന്റെ ട്രോള്‍!
പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ജഗദീഷിനോട് പറയാം. ജഗദീഷ് അത് ഒരിക്കലും പറയില്ല

കിരീടം റീ റിലീസ് ട്രെയിലര്‍ ലോഞ്ചില്‍ കഥ പറഞ്ഞും ട്രോളിയും മോഹന്‍ലാലും ജഗദീഷും. കിരീടം സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു ഇരുവരും. ആദ്യം സംസാരിക്കാനെത്തിയത് ജഗദീഷ് ആയിരുന്നു. കിരീടത്തിന്റെ ചിത്രീകരണത്തില്‍ തന്റെ സഹതാരങ്ങളില്‍ പലരും ഗ്ലിസറിനില്ലാതെ കരയാന്‍ കാരണമായ സംഭവമാണ് ജഗദീഷ് പങ്കുവച്ചത്. ആ വാക്കുകളിലേക്ക്:
''ലാല്‍ കട വരാന്തയില്‍ കിടന്നുറങ്ങുമ്പോള്‍ തിലകന് ചേട്ടന് ടോര്‍ച്ച് അടിച്ച് നോക്കുന്ന ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസം എന്റെ വീട്ടിലായിരുന്നു ഇവരെല്ലാം ഉണ്ടായിരുന്നത്. മോഹന്‍ലാലിന്റെ വളരെ അടുത്തൊരു സുഹൃത്ത്, നിധി പോലൊരു സാധനം കൊണ്ടു വന്നു. കശുമാങ്ങ വാറ്റിയെടുത്തുണ്ടാക്കിയ പ്രത്യേക തരം ചാരായം. എന്റെ അമ്മായിയമ്മ ഹെഡ് മിസ്ട്രസ് ആയി വിരമിച്ചയാളാണ്. വളരെ സ്ട്രിക്റ്റാണ്. മദര്‍ ഇന്‍ ലോ അറിയാതെ മാനേജ് ചെയ്താല്‍ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. ഏയ് അതൊന്നും അറിയില്ല, കുഴപ്പമില്ല എന്ന് പറഞ്ഞു.
വളരെ അമൂല്യമായ, പ്രസ്റ്റീജ് ഡ്രിഗ് ആണ്. സെവന് ആര്‍ട്സ് വിജയ കുമാറാണ് കൊണ്ടു വരുന്നത്. നല്ല ഉയരമുള്ള, വളരെ സുന്ദരനായ നിര്‍മാതാവും വിതരണക്കാരനുമാണ് അദ്ദേഹം. വിജയകുമാറിന് അല്‍പ്പം ആത്മവിശ്വാസം അല്‍പ്പം കൂടിയെന്ന് തോന്നുന്നു, കൈ ഒന്ന് വീശി. അതോടെ കുപ്പി നിലത്ത് വീണ് പൊട്ടി. പൊട്ടിച്ചെങ്കിലും എങ്ങനെയാണെന്ന് അറിയില്ല സെക്കന്റുകള്‍ക്കുള്ളില്‍ അതെല്ലാം അവിടുന്ന് മാറ്റി. അപ്പോഴേക്കും എന്റെ മദര്‍ ഇന്‍ ലോ അകത്തു നിന്നും വന്നു.
അവര്‍ കെമിസ്ട്രി അധ്യാപികയായിരുന്നു. ഇവിടെയാകെ സ്പിരിറ്റ് മണക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചു. ഏയ് ഇല്ല, തോന്നിയതാകുമെന്ന് ഞാന്‍ പറഞ്ഞു. അല്ലല്ല, സ്പരിറ്റിന്റെ സ്മെല് എനിക്ക് അറിയാം എന്ന് പറഞ്ഞു. അപ്പോഴും അത് മദ്യമാണെന്ന് ചിന്തിക്കുന്നില്ലായിരുന്നു. അതുകൊണ്ട് രക്ഷപ്പെട്ടു. പക്ഷെ ആ രംഗത്തില്‍ നമ്മുടെ കൂടെയുണ്ടായിരുന്ന പല ആര്‍ട്ടിസ്റ്റുകളും കരഞ്ഞു. അന്ന് ഗ്ലിസറിന്‍ ഇടാതെ നമ്മുടെ കൂടെയുള്ളവര്‍ കരയുന്നത് ഞാന്‍ കണ്ടു''.
പിന്നീട് സംസാരിക്കാനെത്തിയ മോഹന്‍ലാല്‍ ജഗദീഷിനെ ട്രോളുകയായിരുന്നു. ആരോടും പറയാന്‍ പാടില്ലാത്ത രഹസ്യമുണ്ടെങ്കില്‍ അത് ജഗദീഷിനോട് പറയാമെന്നും അദ്ദേഹം അത് ആരോടും പറയില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ ട്രോള്‍. അന്ന് നടന്ന സംഭവത്തിലെ യാഥാര്‍ത്ഥ്യവും മോഹന്‍ലാല്‍ പങ്കുവെക്കുന്നുണ്ട്.
''ഒരിക്കലും പറയാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ജഗദീഷിനോട് പറയാം. ജഗദീഷ് അത് ഒരിക്കലും പറയില്ല. വേറെ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അത് പറയരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. പക്ഷെ കുറച്ച് കൂടുതല്‍ പറയും. അങ്ങനൊന്നുമല്ല. ജഗദീഷ് തന്നെ പോയി രണ്ട് ഗ്ലാസ് എടുത്തു കൊണ്ടു വന്നു. അമ്മയൊന്നും അറിയില്ല, അതൊക്കെ ഞാന്‍ നോക്കിക്കോളാം എന്ന് പറഞ്ഞു. അപ്പോള്‍ അമ്മ എന്തിനോ അതിലെ വന്ന് തിരിച്ച് പോകുമ്പോള്‍ ഇത് ആര് ഇവിടെ ഗ്ലാസ് കൊണ്ടു വച്ചിരിക്കുന്നതെന്നും പറഞ്ഞ് അത് എടുത്തോണ്ട് പോയി'' മോഹന്‍ലാല്‍ പറയുന്നു.
ഗ്ലിസറിന്‍ ഇടാതെ കരഞ്ഞുവെന്ന് പറയുന്നത് സത്യമാണ്. പക്ഷെ ജീവിതത്തില്‍ ആരോടും പറയരുതെന്ന് കരുതുന്ന എന്തെങ്കിലും രഹസ്യം ഉണ്ടെങ്കില്‍ ജഗദീഷിനോടും പിന്നെ മണിയന്‍പിള്ള രാജുവിനോടും പറയാം എന്നും മോഹന്‍ലാല്‍ ട്രോളുന്നുണ്ട്.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Jagadeesh narrates a funny story from Kireedam filming days. Later Mohanlal trolls the actor's ability to keep secrets.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



