'സംഘട്ടനരം​ഗങ്ങളിൽ സൽമാൻ ഖാൻ പ്രായത്തിന് മൂത്തവരെ തല്ലാറില്ല, ഞാൻ അഭിനയിച്ചത് മുടി കറുപ്പിച്ച്'; ജ​ഗപതി ബാബു

സൽമാൻ ഖാനുമൊത്തുള്ള അനുഭവം പങ്കുവെച്ച് ജ​ഗപതി ബാബു

ജ​ഗപതി ബാബു, സൽമാൻ ഖാൻ/ ചിത്രം ഇൻസ്റ്റാ​ഗ്രം
Last Updated :20 January 2024, 9:19 am IST
Edited by :migrator

തെന്നിന്ത്യൻ സിനിമകളിൽ നായകനും വില്ലനായും ഒരുപോലെ തിളങ്ങിയ നടനാണ് ജ​ഗപതി ബാബു. സൽമാൻ ഖാൻ നായകനാകുന്ന 'കിസി കാ ബായി കിസി കി ജാൻ' എന്ന ചിത്രത്തിലൂടെ ബോളുവുഡിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. ചിത്രം തിയറ്ററുകളിൽ വിജയകരമായി മുന്നേറുന്നതിനിടെ സൽമാൻ ഖാനെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ജ​ഗപതി ബാബു.

സംഘടനരം​ഗങ്ങളിൽ സൽമാൻ ഖാൻ പ്രായത്തിന് മൂത്തവരെ തല്ലാറില്ലെന്ന് ​ജഗപതി ബാബു വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സൽമാൻ ഖാന്റെ ഈ നിബന്ധന കാരണം താൻ മുടി കറുപ്പിച്ചാണ് ചിത്രത്തിൽ അഭിനയിച്ചത്. എന്നാൽ ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് അങ്ങനെയൊരു മാറ്റം നല്ലതാണെന്ന് തനിക്കും തോന്നിയെന്ന് താരം പറഞ്ഞു. 

ഈദ് റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പൂജ ഹെ​ഗ്‌ഡേയാണ് നായിക. 'ബജ്‌രംഗി ഭായ്ജാന്' ശേഷം സൽമാൻ ഖാൻ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് പ്രേക്ഷക പ്രതികരണം. റിലീസായി ആദ്യ ദിനം തന്നെ 15 കോടിയാണ് ചിത്രം നേടിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now