കൊമ്പൻ മീശ വച്ച് വിക്രം സേതുരാമയ്യർക്കൊപ്പം; തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ജ​ഗതി; ഫോട്ടോ വൈറൽ

സിബിഐ 5; ദി ബ്രെയ്നിലൂടെ വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ജ​ഗതി

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:58 am IST
Edited by :migrator

മലയാളികൾ ഏറെ നാളായി കാത്തിരുന്ന തിരിച്ചുവരവ് ആണ് ഇത്. സിബിഐ 5; ദി ബ്രെയ്നിലൂടെ വർഷങ്ങൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ജ​ഗതി. സേതുരാമയ്യർക്കും ചാക്കോയ്ക്കുമൊപ്പമുള്ള വിക്രമിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സംവിധായകൻ കെ മധുവാണ് സിബിഐ 5 ടീമിനൊപ്പമുള്ള ജ​ഗതിയുടെ ‌ചിത്രം പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം. 

17 വർഷത്തിന് ശേഷം ഒരേ ഫ്രെയ്മിൽ

രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുന്ന ജ​ഗതിയെയാണ് ചിത്രത്തിൽ കാണുന്നത്. വിക്രം സ്റ്റൈലിലുള്ള കൊമ്പൻമീശ തന്നെയാണ് ഏറ്റവും ശ്രദ്ധ നേടുന്നത്. സെറ്റിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ജ​ഗതിയും പങ്കുവച്ചു. വർഷങ്ങൾക്കിപ്പുറം എന്നാണ് ഫേയ്സ്ബുക്കിൽ താരം കുറിച്ചത്. ജ​ഗതിക്കൊപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എൻ സ്വാമി, രഞ്ജി പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്. 

മലയാളത്തിലെ ഏറ്റവും സൂപ്പർഹിറ്റായി മാറിയ സിബിഐ സീരീസിലെ അഞ്ചാം ഭാ​ഗമാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരുന്നു. സിബിഐ 5 ദി ബ്രെയ്ൻ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 

Story image

സേതുരാമയ്യരുടെ നാല് സൂപ്പർഹിറ്റുകൾ

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗം ഒരുക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തി. ഇത് വൻ വിജയമായതോടെയാണ് 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തത്. 13 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാ​ഗം എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now