10 ലക്ഷം കാഴ്ചക്കാരുമായി 'ഓപ്പറേഷന്‍ ത്രാളി'ലെ ആദ്യ ഗാനം; 'ജയ് ഹോ'യിലൂടെ സുധീര്‍ യദുവന്‍ഷി മലയാളത്തില്‍

'ധുരന്ധര്‍' സിനിമയിലെ ഗാനങ്ങള്‍ പാടി ശ്രദ്ധേയനായ സുധീര്‍ യദുവന്‍ഷിയാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.

Operation Tral
Operation Tral
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :18 ഓഗസ്റ്റ് 2026, 5:15 pm IST

ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പാന്‍ ഇന്ത്യന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'ഓപ്പറേഷന്‍ ത്രാള്‍'ലെ ആദ്യ ഗാനമാണ് 'ജയ് ഹോ'. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പ്രേക്ഷകരിലേക്ക് എത്തിയ ഗാനം ശക്തമായ ദേശഭക്തിയുടെ വികാരമാണ് പകരുന്നത്. 'ധുരന്ധര്‍' സിനിമയിലെ ഗാനങ്ങള്‍ പാടി ശ്രദ്ധേയനായ സുധീര്‍ യദുവന്‍ഷിയാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.

'ജയ് ഹോ' എന്ന പേര് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദേശഭക്തിയുടെയും ആവേശത്തിന്റെയും വിജയത്തിന്റെയും ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ്. ലോകമെമ്പാടും തരംഗം സൃഷ്ടിച്ച എ.ആര്‍. റഹ്മാന്റെ 'ജയ് ഹോ'യ്ക്ക് ശേഷം, അതേ പേരില്‍ 'ഓപ്പറേഷന്‍ ത്രാള്‍'ലൂടെ ഒരു പുതിയ ഗാനം പ്രേക്ഷകരിലേക്ക് എത്തുകയാണ്. പേരിലെ സാമ്യം കൗതുകമുണര്‍ത്തുമ്പോഴും, ചിത്രത്തിന്റെ പ്രമേയത്തിനും പശ്ചാത്തലത്തിനും അനുയോജ്യമായ തികച്ചും വ്യത്യസ്തമായ സംഗീതാനുഭവമാണ് 'ജയ് ഹോ' ഒരുക്കുന്നത്. രാജ്യത്തോടുള്ള സ്‌നേഹവും അഭിമാനവും പ്രതിഫലിപ്പിക്കുന്ന വരികള്‍ ഗാനത്തെ ചിത്രത്തിന്റെ പ്രമേയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു.

'ധുരന്ധര്‍' ടൈറ്റില്‍ ട്രാക്കിലൂടെ വലിയ ശ്രദ്ധ നേടിയ സുധീര്‍ യദുവന്‍ഷി, 'ധുരന്ധര്‍: ദി റിവഞ്ച്'ലെ 'ആരി ആരി' ഉള്‍പ്പെടെയുള്ള ഗാനങ്ങളിലൂടെയും ജനപ്രീതി നേടിയിട്ടുണ്ട്. 'ധുരന്ധര്‍' ടൈറ്റില്‍ ട്രാക്ക് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വലിയ സ്ട്രീമിംഗ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സുധീര്‍ യദുവന്‍ഷിയുടെ ശബ്ദം 'ജയ് ഹോ'യുടെ ദേശഭക്തി ഭാവത്തിന് കൂടുതല്‍ കരുത്തേകുന്നു. ഇര്‍ഷാദ് ദലാല്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന രതീഷ് വേഗ തന്നെയാണ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുരളി ശര്‍മ്മ, വിനയ് റായ്, സിദ്ദിഖ്, സായ് കുമാര്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, റിതിക സിംഗ്, കാവ്യ ഷെട്ടി, ആന്‍സണ്‍ പോള്‍, സിറാജുദ്ദീന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പാന്‍-ഇന്ത്യന്‍ താരനിരയുടെ ഭാഗമായി ബോളിവുഡ് താരങ്ങളായ വിക്രം കൊച്ചാര്‍, യഷ്പാല്‍ ഗേര, മിര്‍ സര്‍വര്‍, ചന്ദന്‍ ബിഷ്ത്, ഹന്‍സിക ജംഗിദ്, വാണി ദോഗ്ര, ജയ് താക്കൂര്‍, വിജയ് ത്രിവേദി, മന്‍ഹര്‍ സിംഗ് ട്രിവിയ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

'കിഷ്‌കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്റെ സന്തതികള്‍' തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് 'ഓപ്പറേഷന്‍ ത്രാള്‍' നിര്‍മ്മിക്കുന്നത്. സുനിമോള്‍ ജോബി സഹനിര്‍മ്മാതാവാണ്.

ദേശീയ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'ഓപ്പറേഷന്‍ ത്രാള്‍'. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വലിയ ആക്ഷന്‍ രംഗങ്ങള്‍ക്കും ശക്തമായ ദേശസ്‌നേഹ പ്രമേയത്തിനുമൊപ്പം ഇന്റലിജന്‍സ് ഓപ്പറേഷനുകളുടെ ലോകവും ചിത്രം അവതരിപ്പിക്കുന്നു.

News Now

Summary

Jai Ho Lyrical Video from Operation Tral crosses 1 million views.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics