
'മലയാളം ഇനി ട്രൈ ചെയ്യാന്‍ ആഗ്രഹമില്ല; വളരെ ബുദ്ധിമുട്ടുള്ള ഭാഷ'; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍
പരം സുന്ദരിയിലെ ജാന്‍വിയുടെ മലയാളം കടുത്ത വിമർശനങ്ങള്‍ നേരിട്ടിരുന്നു

ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പരം സുന്ദരി. ചിത്രത്തില്‍ മലയാളിയായിട്ടാണ് ജാന്‍വി അവതരിപ്പിച്ചത്. കേരളത്തിലായിരുന്നു സിനിമയുടെ കഥ നടക്കുന്നതും. എന്നാല്‍ ചിത്രത്തിലെ ജാന്‍വിയുടെ മലയാളവും കേരളത്തേയും മലയാളികളേയും അവതരിപ്പിച്ച രീതിയുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു.
ജാന്‍വിയുടെ മലയാളം ട്രോളുകളിലും മീമുമകളിലുമെല്ലാം കള്‍ട്ടായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ മലയാളത്തെക്കുറിച്ചുള്ള ജാന്‍വിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പുതിയ ചിത്രം പെദ്ധിയുടെ പ്രൊമോഷന് പരിപാടിക്കിടെയാണ് ജാന്‍വി മലയാളത്തെക്കുറിച്ച് സംസാരിച്ചത്. മലയാളം സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജാന്‍വി.
'മലയാളം ഇനിയും ട്രൈ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല കാരണം ആ ഭാഷ മനസിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വളരെ മനോഹമായ ഭാഷയാണ് മലയാളം. അതേസമയം, തമിഴ്, തെലുങ്ക് ഭാഷകള്‍ എനിക്ക് കൂടുതല്‍ എളുപ്പമാണ്. അതുകൊണ്ട് തന്നെ തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. തമിഴ് കൂടുതല്‍ എക്സ്പ്ലോര്‍ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം' എന്നാണ് ജാന്‍വി പറഞ്ഞത്.
അതേസമയം രാം ചരണ്‍ ആണ് പെദ്ധിയില്‍ ജാന്‍വിയുടെ നായകന്. ജൂണ്‍ നാലിന് ചിത്രം ബോക്സ് ഓഫീസിലെത്തും. കന്ന സൂപ്പര്‍ താരം ശിവരാജ്കുമാറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ബുചി ബാബു സനയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ട്രെയിലറിലെ ജാന്‍വിയുടെ ലുക്കും നേരത്തെ ചര്‍ച്ചയായിരുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Janhvi Kapoor says she will not try Malayalam anymore.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




