രാജ്യത്ത് നല്ല നടന്മാര്‍ കുറേയുണ്ട്, പക്ഷെ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല: ബോണി കപൂർ

അതിമനോഹരം ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ.

Boney Kapoor, Mohanlal
Boney Kapoor, Mohanlal
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :2 ഒക്ടോബർ 2026, 2:51 pm IST

ഇന്ത്യന്‍ സിനിമയിലെ പകരം വെക്കാനില്ലാത്ത പ്രതിഭയാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. മോഹന്‍ലാലിന്റെ അഭിനയത്തിന്റെ ആരാധകരായി മലയാളികള്‍ മാത്രമല്ല, മറ്റ് ഭാഷകളിലും നിരവധി പേരുണ്ട്. മോഹന്‍ലാലിനെക്കുറിച്ച് നിര്‍മാതാവ് ബോണി കപൂര്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനാണ് മോഹന്‍ലാല്‍ എന്നാണ് ബോണി കപൂര്‍ പറഞ്ഞത്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലുങ്ക് സിനിമ സിനിമയുടെ ഗ്ലാമര്‍ വശം കാണിച്ചുവെന്നും തമിഴില്‍ നിന്നും ഭാഗ്യരാജും ഭാരതിരാജയും ഉണ്ടായിയെന്നും അദ്ദേഹം പറയുന്നുണ്ട്.

''നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടനെ സമ്മാനിച്ചിട്ടുള്ളത് മലയാള സിനിമയാണ്. അത് മോഹന്‍ലാലാണ്. നമുക്ക് ഒരുപാട് നല്ല നടന്മാരുണ്ട്.പക്ഷെ മോഹന്‍ലാലിനേക്കാളും മികച്ച ആരും തന്നെയില്ല'' എന്നാണ് ബോണി കപൂര്‍ മോഹന്‍ലാലിനെക്കുറിച്ച് പറയുന്നത്.

അതിമനോഹരം ആണ് മോഹന്‍ലാലിന്റെ പുതിയ സിനിമ. തരുണ്‍ മൂര്‍ത്തിയൊരുക്കുന്ന ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ചര്‍ച്ചയായിരുന്നു. വന്‍ വിജയമായ തുടരുമിന് ശേഷം മോഹന്‍ലാലിന്റേതായി ഒരുങ്ങുന്ന സിനിമയാണിത്. പിന്നാലെ ഓപ്പറേഷന്‍ ഗംഗ എന്ന ബിഗ് ബജറ്റ് ചിത്രവും അണിയറയിലുണ്ട്.

News Now

Summary

Boney Kapoor says Mohanlal is the best actor in the country.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates