'കറിവെച്ചിട്ട് അറിയിക്കാം!', പിടയ്ക്കണ മീനുകളുമായി ജയറാം; വിഡിയോ

ഹിറ്റ് ഡയലോ​ഗ് ആയ ഇതെന്താ പിടയ്ക്കണ മീനോ ആണ് പോസ്റ്റിന് താഴെ നിറയുന്നത്

jayaram_fishing
Last Updated :20 January 2024, 9:22 am IST
Edited by :migrator

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലാകെ ഏറെ ആരാധകരുള്ള നടനാണ് ജയറാം. താരത്തിന് കൃഷിയോടുള്ള താൽപ്പര്യം നമുക്ക് പരിചിതമാണ്. സോഷ്യൽ മീഡിയയിൽ താരം തന്റെ കൃഷി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് താരം പങ്കുവെച്ച പുതിയ വിഡിയോ ആണ്. ഫ്രഷായി പിടിച്ച മീനുകളുമായി വിഡിയോയ്ക്ക് പോസ് ചെയ്യുകയാണ് താരം. 

നട്ടർ എന്ന മത്സ്യത്തെയാണ് താരം പിടിച്ചത്. കറിവെച്ചിട്ട് അറിയിക്കാം എന്ന് പറഞ്ഞാണ് ജയറാം വിഡിയോ അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. ഹിറ്റ് ഡയലോ​ഗ് ആയ ഇതെന്താ പിടയ്ക്കണ മീനോ ആണ് പോസ്റ്റിന് താഴെ നിറയുന്നത്. കറിവെച്ചിട്ട് തന്നാൽ മതി എന്നാണ് ചിലരുടെ കമന്റ്. കറിവയ്ക്കണ്ട പൊരിച്ചാൽ മതിയെന്ന് പറയുന്നവരുമുണ്ട്. 

കറി വെച്ചാൽ അറിയിക്കാം എന്ന് ആരാധകർക്ക് താരം നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്തു. വറുത്ത മീനിന്റെ ചിത്രം താരം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ് താരത്തിന്റേതായി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രം. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now