തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്

ജയറാമും മഹേഷ് ബാബുവും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:18 am IST

News Now

മലയാളത്തിന്റെ പ്രിയനടനാണ് ജയറാം. എന്നാല്‍ താരം ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമാമേഖലയിലാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ തെലുങ്കിലെ തന്റെ പുതിയ സിനിമയെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രത്തിലാണ് ജയറാം അഭിനയിക്കുന്നത്. 

കൃഷ്ണ സാറിന്റെ സിനിമ തിയറ്ററില്‍ കണ്ടാണ് വളര്‍ന്നത്. ഇപ്പോള്‍ ഈ നല്ല മനുഷ്യനൊപ്പം വര്‍ക്ക് ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട ത്രിവിക്രം ജിക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ജയറാം കുറിച്ചു. മഹേഷ് ബാബുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. 

ത്രിവിക്രം ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം മഹേഷ് ബാബുവിന്റെ കരിയറിലെ 28-ാമത്തെ ചിത്രമാണ്. പുജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ ആണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates