
തലയിൽ കെട്ടുംകെട്ടി തനി നാടൻ കർഷകനായി ജയറാം; വിളവെടുപ്പ് വിഡിയോ
വീട്ടുവളപ്പിലെ തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ജയറാം

ഒരു നടൻ എന്നതിലുപരി മിമിക്രി ആർട്ടിസ്റ്റ്, ചെണ്ട കലാകാരൻ, ആന പ്രേമി എന്നിങ്ങനെയും ജയറാം നമ്മൾക്കിടയിൽ സജീവമാണ്. ഇപ്പോഴിതാ താൻ നല്ലൊരു കർഷകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം. ജയറാം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്‌ത ഒരു വിഡിയോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നത്.
തലയിൽ തോർത്ത് മുണ്ട് കെട്ടി തന്റെ വീട്ടുവളപ്പിലെ തോട്ടത്തിൽ നിന്നും താരം പച്ചക്കറികൾ ശേഖരിക്കുന്നതാണ് വിഡിയോയിൽ. വെള്ളരി, മത്തൻ, കത്തിരിക്ക, തക്കാളി, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികൾ അദ്ദേഹം വിളവെടുക്കുന്നുണ്ട്. മനസിനരക്കരെ എന്ന സിനിമയിലെ 'മറക്കുടയാൽ മുഖം മറയ്‌ക്കും' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ചെയ്‌തിരിക്കുന്നത്.
ഇതിനോടകം നിരവധി ആളുകളാണ് വിഡിയോ കണ്ടത്. താരത്തെ പ്രശംസിച്ച് നിരവധി പേർ കമന്റും ചെയ്‌തു. 'ആക്ടർ , മിമിക്രി ആര്ടിസ്റ്റ്, ആനപ്രേമി, ചെണ്ടക്കാരൻ, കർഷകൻ, ഗായകൻ.. എന്നിങ്ങനെ തുടരുന്നു ജയരാമേട്ടന്റെ ജീവിതം, പാട്ടു കേട്ടപ്പോ തന്നെ ആ പാട്ടിലെ സീനുകളോക്കെ മനസ്സിൽ തെളിഞ്ഞു, എവർഗ്രീൻ ഐറ്റംസ് ആണ് അതൊക്കെ', എന്നിങ്ങനെയാണ് വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകൾ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന



