'ജയറാമേ...'; ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് കുട്ടി ആരാധകന്റെ വിളി; രസിപ്പിച്ച് താരത്തിന്റെ പ്രതികരണം, വിഡിയോ വൈറൽ

ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാണികൾക്കിടയിൽ നിന്ന് ഉയർന്നുകേട്ട ജയറാമേ എന്ന വിളിക്ക് താരം നൽകിയ മറുപടിയാണ് ആരാധകർ നെഞ്ചിലേറ്റുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:18 am IST
Edited by :migrator

മലയാള സിനിമയുടെ ചിരിക്കുന്ന മുഖമാണ് ജയറാം. സിനിമയിൽ മാത്രമല്ല പുറത്തും താരം ആരാധകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാണികൾക്കിടയിൽ നിന്ന് ഉയർന്നുകേട്ട ജയറാമേ എന്ന വിളിക്ക് താരം നൽകിയ മറുപടിയാണ് ആരാധകർ നെഞ്ചിലേറ്റുന്നത്. 

കാണികൾക്ക് ഇടയിലൂടെ നടക്കുകയായിരുന്നു താരത്തേ ഒരു ചെറിയ പയ്യൻ ജയറാമേ എന്നു വിളിക്കുകയായിരുന്നു. തന്നെ പേരെടുത്ത് വിളിച്ച കുട്ടി ആരാധകനോട് രസകരമായിട്ടാണ് താരം പ്രതികരിച്ചത്. ജയറാമേ എന്ന വിളിയും താരത്തിന്റെ പ്രതികരണം ചുറ്റും കൂടി നിന്നവരിൽ ചിരി പടർത്തി. 

ജയറാം ലൈവ് എന്ന ഫാൻസ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുട്ടിയോടുള്ള ജയറാമിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now