
'നഴ്സിനു മുന്നേ ഞാനാണ് ഇവനെ കയ്യില്‍ വാങ്ങിയത്', ജയറാമിന്റെ വാക്കുകള്‍ കാളിദാസിന്റെ കണ്ണു നിറച്ചു; ചേര്‍ത്തു പിടിച്ച് സ്നേഹചുംബനം: വിഡിയോ
കാളിദാസ് ജനിച്ച ദിവസത്തേക്കുറിച്ച് വളരെ വാത്സല്യത്തോടെയാണ് ജയറാം പറഞ്ഞത്

മലയാളികളുടെ ഇഷ്ടതാരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെ പ്രണയം ഇപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവാറുണ്ട്. താരദമ്പതിമാരുടെ മകനും നടനുമായ കാളിദാസിന്റെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. കാമുകി താരിണി കലിംഗരായര്‍ ആണ് വധു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത് ചടങ്ങില്‍ നിന്നുള്ള വിഡിയോ ആണ്.
ജയറാമിന്റെ സംസാരത്തില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. തന്റെ ജീവിതത്തിലെ മനോഹരമായ ഓര്‍മകളാണ് താരം പങ്കുവയ്ക്കുന്നത്. കാളിദാസ് ജനിച്ച ദിവസത്തേക്കുറിച്ച് വളരെ വാത്സല്യത്തോടെയാണ് ജയറാം പറഞ്ഞത്. ഇത് കേട്ടതോടെ കാളിദാസ് കരയുകയായിരുന്നു. മകനെ ആശ്വസിപ്പിക്കാന്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് ജയറാം സ്നേഹ ചുംബനം നല്കി.
കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങളുണ്ടായി, സന്തോഷമുള്ള ഓര്‍മകള്‍. അതില്‍ എപ്പോഴും, ദിവസം ഒരു നേരമെങ്കിലും ഓര്‍ക്കുന്ന ചിലതുണ്ട്. ചില തിയതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് അശ്വതി ആദ്യമായി എന്നോട് ഐ ലവ് യൂ എന്ന്പറഞ്ഞത്. അതിന് ശേഷം 1992 സെപ്റ്റംബര്‍ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. 1993 ഡിസംബര്‍ 16, കൊച്ചിയിലെ ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത്, ഞാന്‍ അശ്വതിയുടെ കൂടെയുണ്ടാകുമെന്ന്. അത് പറ്റില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഞാന്‍ സമ്മതിച്ചില്ല. അവള് എന്റെ കൈ മുറുകെ പിടിച്ചിരിക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കൈയ്യില്‍ വാങ്ങിയത്. കണ്ണന്. 29 വര്‍ഷങ്ങള്‍, ഇന്ന് അവന് നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍, ഞാന്‍ കൂടുതല്‍ ഇമോഷണലാവും. ഹരിക്കും ആര്‍തിക്കും നന്ദി. ഇന്ന് മുതല്‍ എനിക്ക് രണ്ട് പെണ്മക്കളാണ്.'- ജയറാം പറഞ്ഞു.
ചെന്നൈയില്‍ വച്ച് വലിയ താരനിരയിലാണ് വിവാഹനിശ്ചയം നടന്നത്. ധനുഷ്, അപര്‍ണ ബാലമുരളി, സത്യരാജ്, വിജയ് യേശുദാസ് തുടങ്ങിയവരേയും വിഡിയോയില്‍ കാണാം. പാട്ടും ഡാന്‍സുമായി വിവാഹനിശ്ചയം വലിയ ആഘോഷമാക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍



