'അച്ഛന്റെ വഴിയെ മകളും': ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനത്തിലേക്ക്; ഫോർ ആലീസ് റിലീസിന്

കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് ഇന്ന് റിലീസ് ചെയ്യും

ജീത്തു ജോസഫും കാത്തിയും/ ഇൻസ്റ്റ​ഗ്രാം
Last Updated :22 January 2024, 7:51 pm IST
Edited by :migrator

മലയാളത്തിന്റെ മുൻനിര സംവിധായകനാണ് ജീത്തു ജോസഫ്. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് മറ്റൊരു സംവിധായിക കൂടി പിറക്കുകയാണ്. ജീത്തു ജോസഫിന്റെ മൂത്ത മകൾ കാത്തിയാണ് സംവിധായികയാവുന്നത്. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫോര്‍ ആലീസ് ഇന്ന് റിലീസ് ചെയ്യും. 

എസ്തര്‍ അനിലും അഞ്ജലി നായരും അര്‍ഷദ് ബിന്‍ അല്‍ത്താഫുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ബെഡ്ടൈം സ്റ്റോറീസിന്‍റെ ബാനറില്‍ ജീത്തു ജോസഫ് തന്നെയാണ് നിർമാണം. കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെ വൈകിട്ട് 6.30 നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. ജീത്തു ജോസഫ് തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. 

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും കാത്തി തന്നെയാണ്. നവീന്‍ ചെമ്പൊടിയാണ് ഛായാഗ്രഹണം. ചിത്രത്തിന്‍റെ സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസനാണ്. മേക്കപ്പ് രതീഷ് വി, വസ്ത്രാലങ്കാരം ലിന്‍ഡ ജീത്തു, കലാസംവിധാനം രാജേഷ് പി വേലായുധന്‍, എഡിറ്റിംഗ് ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍, സംഗീതം വിഷ്ണു ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ സുമേഷ് സന്ദകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രണവ് മോഹന്‍, കളറിസ്റ്റ് അര്‍ജുന്‍ മേനോന്‍, ആക്ഷന്‍ അഷ്‍റഫ് ഗുരുക്കള്‍, വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്, ഡിസൈന്‍ ബാന്യന്‍ ഡിസൈന്‍സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാറ്റിന ജീത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now