'ഇത് ശരിക്കും'... വൈറൽ കപ്പിൾ വിവാഹിതരാകുന്നു; ചിത്രങ്ങൾ പങ്കുവെച്ച് ജിസ്നയും വിമലും

'ആദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയരായ വൈറൽ കപ്പിളാണ് ജിസ്മയും വിമലും.

vimal-jisma
Last Updated :20 January 2024, 9:15 am IST

'ആദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയരായ ജിസ്മയും വിമലും വിവാഹിതരാകുന്നു. വിവാഹത്തിന് മുൻപ് തന്നെ വൈറലായ കപ്പിളാണ് ജിസ്മയും വിമലും. കാടിനെ സാക്ഷിയാക്കി വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിവാഹ വാർത്ത അറയിച്ചത്.

ഇരുവരും ഒന്നിച്ചഭിനയിക്കുന്ന 'ആദ്യം ജോലി പിന്നെ കല്യാണം' എന്ന വെബ് സീരിസിന്റെ  പ്രമോഷന്റെ ഭാഗമാണോ ഈ പ്രപ്പോസൽ ചിത്രങ്ങൾ എന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ 'ഇത് ശരിക്കും' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആദ്യം വെബ്‌സീരീസ് പിന്നെ കല്യാണം എന്ന ആശയമാണ് യഥാർഥത്തിൽ താരങ്ങളുടെ കാര്യത്തിൽ നടന്നിരിക്കുന്നതെന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ. 

ഹ്രസ്വചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ജിസ്മ അവതാരികയായാണ് മിനിസ്ക്രീനിലെത്തിയത്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും കരിക്കിന്റെ പുതിയ വെബ് സീരീസിലും വിമൽ അഭിനയിച്ചിട്ടുണ്ട്. അവതാരകരായി ജോലി ചെയ്യുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയതെന്നും പിന്നീട് ഒരുമിച്ചു വെബ്‌ സീരിസ് ചെയ്യാൻ തുടങ്ങിയപ്പോൾ ആ സൗഹൃദം വളരുകയുമായിരുന്നെന്നും ഇരുവരും പറഞ്ഞു. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ–വിമൽ പ്രേക്ഷകർക്കിടയിൽ വൈറലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now