
ജോഷിയുടെ 'ആന്റണി'യാവാൻ ജോജുവിന്റെ വമ്പൻ മേക്കോവർ; അമ്പരന്ന് ആരാധകർ
ശരീരഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് ജോജു ജോർജ്. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി സിനിമയുടെ തിരക്കിലാണ് താരമിപ്പോൾ. ചിത്രത്തിനായി ജോജു നടത്തിയ മേക്കോവറാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിക്കുന്നത്. ശരീരഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രം.
നീല ഷർട്ടും ജീൻസും ധരിച്ച് നിൽക്കുന്ന ജോജുവിനെയാണ് ചിത്രത്തിൽ കാണുന്നത്. നിരവധിപേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇത്ര കുറഞ്ഞ സമയം കൊണ്ട് വൻ മേക്കോവറാണ് താരം നടത്തിയിരിക്കുന്നതെന്നും എന്നും ശരീരം ഫിറ്റായി സൂക്ഷിക്കണം എന്നുമാണ് ആരാധകരുടെ കമന്റുകൾ.

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ടൈറ്റിൽ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എഴുപത്തിയഞ്ച് ശതമാനം പൂർത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂൾ തമിഴ്നാട്ടിൽ ആരംഭിക്കും. ജോജു ജോർജിന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. പൊറിഞ്ചു മറിയം ജോസിൽ അഭിനയിച്ച നൈല ഉഷ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, എന്നിവർക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദർശനും ആന്റണിയിൽ എത്തുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



