ജോഷി- ജോജു കൂട്ട് കെട്ട് വീണ്ടും, ബിഗ് ബഡ്ജറ്റ് ചിത്രമെത്തുക പാൻ ഇന്ത്യനായി; 'കനാൻദേശം' വരുന്നു

ഒരു പാൻ-ഇന്ത്യൻ ലെവൽ എന്റർടൈനർ ആയിരിക്കും എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

Kanandesham
Kanandeshamഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :19 ജൂലൈ 2026, 6:11 pm IST

'പൊറിഞ്ചു മറിയം ജോസ്', 'ആന്റണി' എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കനാൻദേശം'. 'ഇത് നിന്റെ ഭൂമി നിന്റെ ആകാശം' എന്ന പവർഫുൾ ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത് ക്ലാസ്സും മാസ്സും ഒരുപോലെ വിളക്കിച്ചേർക്കുന്ന ജോഷി മാജിക് 'കനാൻദേശ'ത്തിലൂടെ വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്.

'അപ്പു പാത്തു പപ്പു' പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തിയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ ലെവൽ എന്റർടൈനർ ആയിരിക്കും എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

കോക്ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ആഖ്യാന ശൈലി തന്നെ തിരുത്തിക്കുറിച്ച അനൂപ് മേനോൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഓഗസ്റ്റിൽ ആരംഭിക്കും.

News Now

Summary

Joju George upcoming movie Kanandesham updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates