കൂടുതൽ ഒളിഞ്ഞുനോക്കണ്ട, അവന്മാര് വലിച്ചുകൊണ്ടു പോയ്ക്കളയും; 'ഒരു താത്വിക അവലോകനം' ടീസർ

രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഇരുവരും പറയുന്നത്

താത്വിക അവലോകനം പോസ്റ്ററിൽ ജോജു, അജു വർ​ഗീസും ഷമ്മി തിലകനും ടീസറിൽ
Last Updated :20 January 2024, 8:42 am IST


ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്ന ഒരു താത്വിക അവലോകനത്തിന്റെ ടീസർ പുറത്തുവിട്ടു. അജു വർഗീസും ഷമ്മി തിലകനും തമ്മിലുള്ള സംഭാഷണങ്ങളാണ് ടീസറിലുള്ളത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചാണ് ഇരുവരും പറയുന്നത്. മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. 

അഖിൽ മാരാരാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now