
' പാതിരാത്രി കഴിഞ്ഞ് പുറത്ത് കറങ്ങാന്‍ പോയതിനെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ കറങ്ങാന്‍ പോയതല്ല പ്രശ്നം; ലഹരിയില്‍ കാറോടിച്ചവനാണ് പ്രശ്നക്കാരന്‍.'

News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനപകടത്തില്‍ പ്രതികരണവുമായി നിര്‍മാതാവ് ജോളി ജോസഫ്. കേസിലെ പ്രതിയായ സുഹൈല്‍ സജീവ് നിയമപരമായി ശിക്ഷിക്കപ്പെടണമെന്നാണ് ജോളി ജോസഫ് പറയുന്നത്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയില്‍ ധനികരായ സുഹൈലിന്റെ മാതാപിതാക്കള്‍ പങ്കുചേരണമെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:
നിന്റെ അച്ഛന് എവിടെയെടാ? നെടുമ്പാശേരി അത്താണിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ച സുഹൈല്‍ സജീവിന് നാട്ടുകാരുടെ വക മര്‍ദനം; സ്വാഭാവികം! വയനാട് മടക്കിമല സന്തോഷ് ഭവനില്‍ ദേവിക (21), മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന് ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളന്‍കുഴി പ്രദീപ് കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ് മരിച്ചത്. അവരെക്കാള്‍ പ്രായം കുറഞ്ഞ ഒരാളുടെ അശ്രദ്ധയില്‍ ഇത്ര ചെറുപ്രായത്തിലേ പൊലിഞ്ഞുപോയ മൂന്നു കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍.
സമൂഹമാധ്യമങ്ങളിലെല്ലാം സുഹൈല്‍ സജീവിനും അച്ഛനും സോഷ്യല്‍ മീഡിയയില്‍ താരമായ അമ്മയ്ക്കുമെതിരെ പ്രതികരിക്കുന്നവരുടെ എണ്ണം കൂടുകയാണ്! അതോടൊപ്പം മരണപ്പെട്ട കുരുന്നുകള്‍ക്ക് നീതി ലഭിക്കാനായി സമരപ്രഖ്യാപനങ്ങളുമായി ഒന്നോ രണ്ടോ കൂട്ടരും ഇറങ്ങിയിട്ടുണ്ട്. അന്യദേശക്കാരായ കുട്ടികള്‍ പാതിരാത്രി കഴിഞ്ഞ് പുറത്ത് കറങ്ങാന്‍ പോയതിനെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ കറങ്ങാന്‍ പോയതല്ല പ്രശ്നം; ലഹരിയില്‍ കാറോടിച്ചവനാണ് പ്രശ്നക്കാരന്‍.
ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിലും സഹായത്തോടെയും മൂന്നു കാര്യങ്ങളാണ് നടക്കേണ്ടത്. (1) പണത്തിന്റെ ഹുങ്കില്‍, ലഹരിയില്‍, അതിവേഗത്തില്‍ വണ്ടിയോടിച്ച അഹങ്കാരിയായ ആ ചെക്കന് നിര്‍ബന്ധമായും നിയമപരമായി ശിക്ഷിക്കപ്പെടണം. (2) കുടുംബത്തെ സഹായിക്കാന്‍ അന്യദേശത്ത് ജോലി ചെയ്യുകയായിരുന്ന, മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ ധനികരായ സുഹൈല്‍ സജീവിന്റെ മാതാപിതാക്കള്‍ പങ്കുചേരണം; മനസ്സറിഞ്ഞ് അവരെ സഹായിക്കണം. മകന് ചെയ്ത ഗുരുതരമായ തെറ്റിന് അതൊരല്പം പ്രായശ്ചിത്തമാകട്ടെ. മൂന്നു പേര് ഒരു ഇരുചക്രവാഹനത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഇന്‍ഷുറന്‍സ് പോലും ലഭിക്കാന്‍ സാധ്യതയില്ല.
(3) ചെറുപ്രായത്തില്‍ മക്കള്‍ക്ക് കാറുകള്‍ വാങ്ങിക്കൊടുക്കുന്ന ആദ്യത്തെ മാതാപിതാക്കളല്ല ആ ചെക്കന്റെ അച്ഛനും അമ്മയും. എന്നിരുന്നാലും അവരുടെ കുഴപ്പം കൊണ്ടാണ് അപകടമുണ്ടായത് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഒട്ടുമിക്ക കാര്യങ്ങളും ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അവതരിപ്പിക്കുന്ന, വളരെ ധനികരായ അവര്‍, വൈകാരികമായി പ്രതികരിക്കുന്ന ആളുകളോടും മരണപ്പെട്ട കുട്ടികളുടെ വീട്ടുകാരോടും കൂട്ടുകാരോടും നാട്ടുകാരോടും മനസ്സ് തുറന്ന് മാപ്പു പറയുകയാണെങ്കില്‍, വന്നുചേരുന്ന ശാപങ്ങള്ക്കെങ്കിലും കുറച്ചു കുറവുണ്ടാകും.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Summary
Joly Joseph on Suhail Sajeev and Mini Cooper accident case.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News



