
'മുഖ്യമന്ത്രിയായി വിഡി സതീശന്‍ തന്നെ വരണം'; വോട്ട് ചെയ്ത പൗരന്റെ അഭിപ്രായമെന്ന് ജൂഡ്
നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്

ആരാകും കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്. കെസി വേണുഗോപാല്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, മൂന്നില്‍ ആരാകും കേരളത്തെ നയിക്കുക എന്നതില്‍ അന്തിമ തീരുമാനം അധികം വൈകാതെ തന്നെ വരും. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരള ജനത.
ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി സിനിമാ ലോകത്തു നിന്നടക്കം നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സംവിധായകന്‍ ജൂഡ് ആന്തണി ജോസഫും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. വിഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് ജൂഡ് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡിന്റെ പ്രതികരണം.
വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ തന്നെ വരണം എന്നാണ് തന്റെ അഭിപ്രായം എന്നാണ് ജൂഡ് പറയുന്നത്. വിഡി സതീശന്‍ മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ട് നടന്‍ സുധീര്‍, നടി ഗോപിക രമേശ് തുടങ്ങിയവരും നേരത്തെ രംഗത്തെത്തിയിരുന്നു.
''നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞ നേതാവ്, പുതിയ കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കുന്ന പൊതുജന പ്രതിനിധി, മലയാളം ഇല്ലാത്ത നാട്ടില്‍ പോയാലും സാമാന്യം നല്ല കമ്മ്യൂണികേഷന്‍ സ്‌കില്‍ ഉള്ള വ്യക്തി. വോട്ട് ചെയ്ത പൗരന്‍ എന്ന നിലക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ സര്‍ തന്നെ വരണം എന്നാണ് എന്റെ അഭിപ്രായം. മേല്പറഞ്ഞ കാര്യങ്ങളില്‍ കഴിഞ്ഞ പത്തു വര്‍ഷം സംഭവിച്ചത് താരതമ്യം ചെയ്താല്‍ കാര്യം മനസിലാകും'' എന്നാണ് ജൂഡിന്റെ വാക്കുകള്‍.
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Jude Antony Joseph wants VD Satheesan to be the Chief Minister of Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




