
'പൊളിച്ചു മുത്തേ, നിന്നെയോർത്ത് ഒരുപാട് സന്തോഷം'; നിവിനെ അഭിനന്ദിച്ച് ജൂഡ് ആന്തണി ജോസഫ്
'സര്‍വ്വം മായ'ക്ക് പിന്നാലെ നിവിൻ മറ്റൊരു വമ്പന്‍ ഹിറ്റിനാണ് ബോക്സ് ഓഫീസില്‍ കളമൊരുക്കിയിരിക്കുന്നത്.

'ബെത്ലഹേം കുടുംബ യൂണിറ്റ്' ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. 'പ്രേമലു' ടീമിനൊപ്പം നിവിന്‍ പോളിയും കൂടി ചേര്‍ന്നപ്പോള്‍ 'ബെത്ലഹേം കുടുംബ യൂണിറ്റി'ലൂടെ മറ്റൊരു മികച്ച റോം-കോം ജോണര്‍ ചിത്രമാണ് മലയാളത്തിന് ലഭിച്ചതെന്ന് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നു.
'സര്‍വ്വം മായ'ക്ക് പിന്നാലെ നിവിൻ മറ്റൊരു വമ്പന്‍ ഹിറ്റിനാണ് ബോക്സ് ഓഫീസില്‍ കളമൊരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് പിന്നാലെ നിവിനെ അഭിനന്ദിച്ചുകൊണ്ട് സംവിധായകന് ജൂഡ് ആന്തണി ജോസഫ് പങ്കുവച്ച പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
'പൊളിച്ചു മുത്തേ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷവാനാണ്'- എന്നാണ് നിവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജൂഡ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നിവിന്റെ കരിയറിലെ തന്നെ വലിയ ഹിറ്റുകളിലൊന്നായ 'ഓം ശാന്തി ഓശാന' സമ്മാനിച്ച സംവിധായകനാണ് ജൂഡ് ആന്തണി ജോസഫ്.
നസ്രിയയും നിവിനും പ്രധാനവേഷത്തിലെത്തിയ 'ഓം ശാന്തി ഓശാന' ഇന്നും മലയാളി പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളിലൊന്നാണ്. 'ഓം ശാന്തി ഓശാന'യിലെ പോലെ ഏജ്-ഗ്യാപ് റൊമാന്‍സ് പശ്ചാത്തലമാക്കിയുള്ള കഥയാണ് ബെത്ലഹേമിലും സംവിധായകന് ഗിരീഷ് എഡി ഒരുക്കിയിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, റോഷന് ഷാനവാസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Jude Anthany Joseph praises Nivin Pauly.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'കഴിഞ്ഞ 12 വർഷമായി കാത്തിരുന്ന നിമിഷം'; ലാലേട്ടനൊപ്പം സിനിമ വരുന്നു, സന്തോഷം പങ്കുവച്ച് ജൂഡ് ആന്തണി ജോസഫ്

'നടേശാ കൊല്ലണ്ട, ജസ്റ്റ് ഒന്ന് പേടിപ്പിച്ചാ മതി'; ആശിഷിനൊപ്പമുള്ള ഫോട്ടോയുമായി ജൂഡ്



